Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടാന ആക്രമണം: ഇടുക്കിയില്‍ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഭയന്ന് വിറച്ച് ഒരാഴ്ച!

രാജാക്കാട്: പൂപ്പാറ കോരാംമ്പാറയിലെ ജനവാസ മേഖലയില്‍ ഒരാഴ്ച്ചയിലധികമായി കാട്ടാനയിറങ്ങി ജനജീവിതം ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ശാന്താന്‍മ്പാറ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.. തങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുകയും വന്‍ കൃഷിനാശമുണ്ടാക്കുകയും ചെയ്ത ഒറ്റയാനെ തുരത്താത്താന്‍ അധികൃതരുടെ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു. പ്രതിക്ഷേധ പ്രകടനം.

പൂപ്പാറ പുതുപ്പാറ എസ്റ്റേറ്റ് വാച്ചറെ കാട്ടാന അടിച്ച് കൊന്നപ്പോള്‍ നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോദിച്ചിരുന്നു. കാട്ടാന അക്രമണത്തിന് പൂര്‍ണ്ണമായി തടയിടുന്നതിന് അടിയന്തിര നടപിട സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് നാട്ടുകാര്‍ പിരിഞ്ഞു പോയത്. തുടര്‍ന്നു കാട്ടാന അക്രമണത്തില്‍ പ്രദേശത്ത് ഒരാള്‍കൂടി മരിക്കുന്ന സാഹചര്യം ഉണ്ടായി..

peoplesprotestidukki-

എന്നാല്‍ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികളൊന്നും വനംവകുപ്പ് അധികൃതര്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളംപേരാണ് വനം വകുപ്പ് ഓഫീസിനു മുന്നില്‍ പ്രതിഷേധമവുമായി ഒരുമിച്ചത്. ശാന്തമ്പാറ പൊലീസ് സ്റ്റേഷനിലും ഇവര്‍ പരാതി നല്‍കി. ഒരാഴ്ച്ചയിലധികമായി കോരാംമ്പാറയില്‍ ചുറ്റിത്തിരിയുന്ന ഒറ്റയാന്‍ ഏലം ,കുരുമുളക് ,വാഴ എന്നിവ കൃഷി ചെയ്തിരുന്ന പത്തേക്കറിലധികം സ്ഥലത്തെ വിളകള്‍ നശിപ്പിച്ചതായും പ്രദേശവാസികള്‍ പറയുന്നു. തങ്ങളുടെ ന്യായമായ ആവശ്യത്തിന് അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+