ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതാണ് മോനേ ഇടുക്കി... പ്രകൃതിയുടെ വരദാനം, സഞ്ചാരികളുടെ മനംകവരുന്ന തൂവല്‍ വെള്ളച്ചാട്ടം, കൂടുതലറിയാം

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: ഈ വെള്ളച്ചാട്ടങ്ങളാണ് ഇടുക്കിയെ കൂടുതല്‍ സുന്ദരിയാക്കുന്നത്. മഴക്കാലമായാല്‍ നൂല്‍മഴപ്പോലെ പാറക്കെട്ടുകളില്‍ പതനുരഞ്ഞ് വെള്ളചാട്ടങ്ങള്‍ സജ്ജീവമാകുന്ന കാഴ്ച ഇടുക്കിയുടെമാത്രം പ്രത്യേകതയാണ്.

പലപ്പോഴും മലയോരയാത്രകളില്‍ മഴക്കാലങ്ങള്‍ ഇടുക്കിക്ക് സമമ്മാനിക്കുന്നത് ഇത്തരം സുന്ദര ദൃശ്യങ്ങളാണ്. അത്തരത്തിലൊരു മനോഹരമായ വെള്ളച്ചാട്ടംകൂടി സഞാചാരികള്‍ക്കായി പരിചയപ്പെടുത്തുന്നു.

ഈട്ടിതോപ്പു വഴി...

ഈട്ടിതോപ്പു വഴി...

ഇടുക്കി നെടുംകണ്ടത്തു നിന്നും എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന തൂവല്‍ വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറയുന്നത്. കട്ടപ്പന ഇടുക്കി ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈട്ടിതോപ്പു വഴി തൂവല്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്നു.

ദൂര കാഴ്ചകളും കാര്‍ഷിക സമൃതിയും

ദൂര കാഴ്ചകളും കാര്‍ഷിക സമൃതിയും

ദൂര കാഴ്ചകളും കാര്‍ഷിക സമൃതിയും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷവും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കും എന്നതില്‍ സംശയമില്ല. ദൃശ്യ വിസമയമൊരുക്കി പാറക്കെട്ടുകളെ തലോടി ഒഴുകിയെത്തുന്ന വെള്ളം സാധരണ കുത്തനെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍പോലെയല്ല എന്നതും ശ്രദ്ധേയം. നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാറയിടുക്കളിലൂടെ ഒഴികിയെത്തുന്ന വെള്ളവും താഴെയുള്ള അരുവിയും ഒരുപോലെ സഞ്ചാരികള്‍ക്ക് തൂവലിനോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുന്നു.

നിരവധി പ്രദേശങ്ങൾ

നിരവധി പ്രദേശങ്ങൾ

ഇടുക്കിയില്‍ ഇത്തരത്തില്‍ അറിയപ്പെടാതെ കിടക്കുന്ന നിരവധി പ്രദേശങ്ങളാണുള്ളത്. വിനോദ സഞ്ചാര സാധ്യതകള്‍ തുറന്നു നല്‍കുന്ന ഇത്തരം പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവിടെയെത്തുന്ന ഓരോരുത്തരും തിരികെ മടങ്ങുന്നത്.

Idukki
English summary
Idukki Local News about Thooval water falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X