Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുവാക്കരണത്ത് ബാറ്റ് കൊണ്ട് അടിയേറ്റ് അമ്മാവൻ മരിച്ചു; സഹോദരിയുടെ മകൻ അറസ്റ്റിൽ

പീരുമേട്: ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയേറ്റ് ജെ പി ജസ്റ്റിൻ എന്നയാൾ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ പീരുമേടിന് സമീപം കൊടുവാകരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ് (25) അറസ്റ്റിലായത്. ജറിന്റെ അമ്മാവനാണ് മരിച്ച ജെ പി ജസ്റ്റിൻ.

കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം.. കൊടുവക്കാരണത്തെ ചെറിയ മൈതാനത്ത് ജെറിനും സംഘവും ക്രിക്കറ്റ് കളിക്കുമ്പോഴാണ് ജെസ്റ്റിൻ അവിടേക്ക് വന്നത്. ഇയാൾ മദ്യപിച്ചിരുന്നു.

case

ജെറിയും ജെസ്റ്റിനും തമ്മിൽ തർക്കം ഉണ്ടായി കയ്യാങ്കളിയിലേക്ക് എത്തി. പിന്നാലെ വീട്ടിലേക്ക് പോയ ജസ്റ്റിൻ കത്തിയുമായി വീണ്ടും എത്തി. വീണ്ടും പ്രശ്നമായി. സംഘർഷത്തിനിടെ ജസ്റ്റിൻ താഴെ വീണു.

ജെസ്റ്റിനെ ജെറിൻ ക്രിക്കറ്റ് ബാറ്റുകൊണ്ട്d അടിച്ചു. ജസ്റ്റിന്റെ തലയ്ക്ക് അടിച്ചിരുന്നു. അടിയേറ്റ് വീണ ജസ്റ്റിനെ മറ്റുവർ ഇയാൾ താമസിച്ചിരുന്ന ലയത്തിൽ എത്തിച്ചു. പിറ്റേന്ന് ഉച്ചയോടെ ലയത്തിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട ജസ്റ്റിന്റെ സഹോദരി ഉള്ളിൽ കയറി നോക്കി, ജസ്റ്റിൻ അബോധാവസ്ഥയിൽ ആയിരുന്നു.

തുടർന്ന് ബന്ധുക്കൾ ഇദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ചികിത്യിലിരിക്കെ ശനിയാഴ്ചയാണ് ജസ്റ്റിൻ മരിച്ചത്. പോസ്റ്റ് മോർട്ടത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം എന്ന് കണ്ടെത്തി.

തുടർന്ന് പീരുമേട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ജെറിനെ കൊടുവാക്കരണത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ജെറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+