Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യം 2 സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി; 25000 രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശം

ഇടുക്കി: സംരക്ഷിത വന പ്രദേശം കൈയ്യേറിയെന്ന ആരോപിച്ച് ദൃശ്യം 2 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. തൊടുപുഴ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെട്ട പ്രദേശം കൈയ്യേറിയെന്നാണ് പരാതി. പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. 25000 രൂപ കെട്ടിവയ്ക്കാന്‍ സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

20

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ട പച്ചത്തുരുത്ത് പ്രദേശത്താണ് സിനിമാ സെറ്റിട്ടത്. ഇവിടെ തന്നെയായിരുന്നു ദൃശ്യം ഒന്നാം ഭാഗത്തിലെ പോലീസ് സ്‌റ്റേഷന്റെ സെറ്റ്. സെറ്റ് നിര്‍മാണം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഹരിത കേരളം പദ്ധതിയുടെ പ്രദേശമാണിതെന്ന് അറിഞ്ഞില്ല എന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞദിവസം ഉദ്ഘാടനത്തിന് ശേഷം സര്‍ക്കാര്‍ ഇവിടെ പച്ചത്തുരുത്ത് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് സെറ്റ് നിര്‍മാണം നടന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിര്‍മാണം തടഞ്ഞതോടെ കളക്ടര്‍ ഇടപെട്ടു. പണമടച്ച് ചിത്രീകരണം നടത്താന്‍ കളക്ടര്‍ അനുമതി നല്‍കി. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്നില്ലെന്ന് പഞ്ചായത്ത് നിരീക്ഷിക്കും.

Recommended Video

cmsvideo
    Mohanlal's New Look in Drishyam is Viral

    മോഹന്‍ലാല്‍ നായകനായ ദൃശ്യം വന്‍ ജനസ്വീകാര്യത നേടിയ ചിത്രമാണ്. തുടര്‍ന്നാണ് രണ്ടാംഭാഗം വരുന്നത്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നിര്‍മാണം വൈകിയിട്ടുണ്ട്. കൊറോണ ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+