ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ നാല് സ്ത്രീകള്‍ ചേര്‍ന്ന് അടിച്ച് നിലംപരിശാക്കി; തലപൊട്ടിയിട്ടും അടി നിര്‍ത്തിയില്ല, കേസ്

Google Oneindia Malayalam News

ഇടുക്കി: മറയൂരില്‍ യുവാവിനെ നാല് സ്ത്രീകള്‍ ചേര്‍ന്ന് അടിച്ചവശനാക്കി. അയല്‍വാസികള്‍ തമ്മിലുണ്ടായിരുന്ന അതിര്‍ത്തി തര്‍ക്കമാണ് യുവാവിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. തലപൊട്ടി ചോരയൊലിച്ചിട്ടും സ്ത്രീകള്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. യുവാവ് അടിമാലി ആശുപത്രിയില്‍ ചികില്‍ലയിലാണ്. സ്ത്രീകള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം, സ്ത്രീകളും ആശുപത്രിയില്‍ ചികില്‍സ തേടി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മറയൂര്‍ പോലീസ് പ്രതികരിച്ചു.

മറയൂര്‍ സ്വദേശി മോഹന്‍രാജിനാണ് സ്ത്രീകളുടെ മര്‍ദ്ദനമേറ്റത്. സഹോദരിമാരായ ജയറാണി, യമുന, വൃന്ദ, ഷൈലജ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരും അയല്‍വാസികളും തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കം നിലവിലുണ്ട്്. ഇതുമായി ബന്ധപ്പെട്ട് നാല് പരാതികള്‍ പോലീസില്‍ ലഭിച്ചിരുന്നു. തര്‍ക്കം കോടതി വ്യവഹാരത്തിലേക്കുമെത്തി. അടുത്തിടെ അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണം. തര്‍ക്കം രൂക്ഷമായതോടെ അയല്‍വാസി കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. ഇതിന് സഹായിച്ചത് മോഹന്‍രാജ് ആണ് എന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

p

തര്‍ക്കം പരിഹാരത്തിന് ദേവികുളം മജിസ്‌ട്രേറ്റ് കോടതി ഒരു അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷനെ കൊണ്ടുവരാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് മോഹന്‍രാജ് മുന്‍കൈ എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്നു മോഹന്‍രാജിനെ സ്ത്രീകള്‍ കാപ്പി കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് ശ്രമിച്ചു. എന്നാല്‍ തുടര്‍ച്ചയായ അടികാരണം യുവാവ് ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ത്രീകള്‍ ഓടിച്ചിട്ട് തല്ലി. യുവാവ് തിരിച്ചടിക്കാന്‍ ശ്രമിച്ചു. അതിനിടെ യുവാവിന് തലയ്ക്ക് അടികൊണ്ടു ചോരവന്നു. റോഡിലൂടെ ഓടിച്ചിട്ട് സ്ത്രീകള്‍ മോഹന്‍രാജിനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധിപ്രവാസി പണം ഒഴുകിയെത്തിയതിന്റെ രഹസ്യം അറിഞ്ഞുതുടങ്ങി... കേരളം പാടുപെടും, വന്‍ പ്രതിസന്ധി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഹന്‍രാജിന് മര്‍ദ്ദനമേറ്റത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. സഹോദരിമാര്‍ക്കെതിരെ മറയൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതിനിടെ, യുവതികള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. മോഹന്‍രാജ് ആക്രമിച്ചു എന്നായിരുന്നു ഇവരുടെ പരാതി. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ സഹോദരിമാര്‍ പെട്ടു. ഇവര്‍ ഒളിവിലാണ് എന്നാണ് ഏറ്റവും ഒടുവിലെ വിവരം. പ്രതികളെ വൈകാതെ അറസറ്റ് ചെയ്യുമെന്ന് മറയൂര്‍ പോലീസ് അറിയിച്ചു.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

മോഹന്‍രാജിന് മര്‍ദ്ദനമേല്‍ക്കുന്ന വേളയില്‍ കടകള്‍ക്ക് മുമ്പില്‍ ചിലരുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളില്‍ നിന്ന് തല്ല് കിട്ടുമെന്ന് കണ്ട് ഇവരാരും മോഹന്‍രാജിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. അഭിഭാഷക കമ്മീഷന്റെ വാഹനത്തിലാണ് മോഹന്‍രാജിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട് വീഡിയോ. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

Idukki
English summary
Idukki News: Sisters Beaten a Young Man in Marayoor, Police Registers Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X