ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെത്തിയാല്‍ ഹോട്ടല്‍ തിരയേണ്ട; 100 രൂപയുണ്ടെങ്കില്‍ സുഖ താമസം, കെഎസ്ആര്‍ടിസി ബസില്‍

Google Oneindia Malayalam News

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ മൂന്നാറിലെത്തിയാല്‍ ഹോട്ടല്‍ മുറി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. കെഎസ്ആര്‍ടിസി ബസില്‍ തന്നെ അന്തിയുറങ്ങാം. ഇതിന് വേണ്ട പദ്ധതി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തുടക്കം കുറിച്ചു. ഒരു രാത്രിയ്ക്ക് 100 രൂപയാണ് സ്ലീപ്പര്‍ ബസിന് നല്‍കേണ്ടത്. ഒരു ദിവസം വൈകീട്ട് ആറ് മണി മുതല്‍ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 12 മണി വരെയാണ് ഒരു ദിവസം വാടക കണക്കാക്കുക.

k

കെഎസ്ആര്‍ടിസി ബസുകള്‍ ആദായ മാര്‍ഗമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഡിപ്പോയിലെ സൗകര്യങ്ങള്‍ തന്നെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഇതിന് വേണ്ടി ഡിപ്പോയിലെ സൗകര്യങ്ങള്‍ പുതുക്കുകയും ശുചീകരിക്കുകയും ചെയ്തു. ഒരു സമയം 16 പേര്‍ക്കാണ് താമസം ലഭിക്കുക. ഇവര്‍ പോയാല്‍ അണുനശീകരണത്തിനും വൃത്തിയാക്കലിലും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചു.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

വാടകയ്ക്ക് എടുക്കുന്നവര്‍ അതിന് തുല്യമായ സംഖ്യം കരുതല്‍ ധനമായി നല്‍കണം. 9447813851, 04865 230201 എന്ന നമ്പര്‍ വഴി താമസ സൗകര്യം ബുക്ക് ചെയ്യാം. ബുക്കിങ് ഏജന്റുമാര്‍ക്ക് 10 ശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും. ഭക്ഷണത്തിന് അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കുമെന്നാണ് വിവരം. പദ്ധതി ലാഭകരമായാല്‍ സംസ്ഥാനത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് വിവരം.

മൂന്നാറില്‍ ടൂറിസം മേഖല കൂടുതല്‍ സജീവമാകുകയാണ്. കഴിഞ്ഞ ദിവസം ഒട്ടേറെ സഞ്ചാരികളെത്തി. രണ്ടുദിവസത്തിനിടെ മാത്രം 400ലധികം പേരാണ് എത്തിയത്. മലയാളികള്‍ തന്നെയാണ് കൂടുതലും.

Idukki
English summary
Idukki News: Stay Facilities in Munnar KSRTC dippo for tourist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X