യുവതിയെ അടുക്കളയില്‍ കുഴിച്ചിട്ട കേസില്‍ പ്രതി പിടിയില്‍; തോട്ടത്തില്‍ രഹസ്യമായി കഴിയവെ അറസ്റ്റ്
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ യുവതിയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുമായി അടുപ്പമുണ്ടായിരുന്ന ബിനോയ് ആണ് അറസ്റ്റിലായത്. പെരിഞ്ചാംകുട്ടിയില്‍ തോട്ടത്തില്‍ രഹസ്യമായി താമസിക്കവെയാണ് അറസ്റ്റ്. പ്രതിക്കായി തമിഴ്‌നാട്ടിലും മറ്റും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചിച്ചിരുന്നു. ഇതിനിടെയാണ് തോട്ടത്തില്‍ ഒളിവില്‍ കളഴിയുന്നുവെന്ന വിവരം ലഭിച്ചത്. യുവതിയെ കാണാതായി എന്ന് കാണിച്ച് അമ്മ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് ബിനോയിയെ കാണാതായത്.
കഴിഞ്ഞ മാസം 12നാണ് സിന്ധുവിനെ കാണാതായത്. കുടുംബം ഏറെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് 16ന് പോലീസില്‍ പരാതി നല്‍കി. 17നാണ് ബിനോയ് ഒളിവില്‍ പോയത്. ബിനോയിയുടെ പെരുമാറ്റത്തില്‍ സിന്ധുവിന്റെ ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരുന്നു. സിന്ധുവിന്റെ ഇളയ മകന്‍ ചില സംശയങ്ങള്‍ ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പോലീസ് ആദ്യം ഈ വഴിയില്‍ അന്വേഷിച്ചില്ല. എന്നാല്‍ സംശയം തീര്‍ക്കാന്‍ ബന്ധുക്കളായ യുവാക്കള്‍ ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

നഗ്നമായ നിലയിലായിരുന്നു മൃതദേഹം. മുഖം പ്ലാസ്റ്റ് കൊണ്ട് മൂടിയിരുന്നു. ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിയില്‍ മുളക് പൊടി വിതറുകയും ചെയ്തിട്ടുണ്ട്. കുഴിച്ചിട്ട ശേഷം മുകളില്‍ പുതിയ അടുപ്പ് നിര്‍മിച്ചു. പഴക്കമുള്ള അടുപ്പാണ് എന്ന് വരുത്താല്‍ ചാരം വിതറിയിരുന്നു. എന്നാല്‍ അമ്മയെ കാണാതായ ശേഷം അടുക്കളയില്‍ ചില പണികള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ സംശയമുണ്ടെന്നും മകന്‍ പറഞ്ഞിരുന്നു.
നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍
നേരത്തെ പോലീസ് നായ മണി പിടിച്ച് അടുപ്പിന്റെ അടുത്ത് വന്നിരുന്നു എങ്കിലും പോലീസ് ഇവിടെ കാര്യമായി പരിശോധിച്ചിരുന്നില്ല. സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപ്പെടുത്തുന്ന വേളയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. വാരിയെല്ലിന് പൊട്ടുണ്ട്. വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു സിന്ധു. പിന്നീടാണ് പണിക്കന്‍കുടിയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇവിടെ അയല്‍വാസിയായിരുന്നു ബിനോയ്. ഇയാളും സിന്ധുവും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
എന്നാല്‍ ഭര്‍ത്താവിന് അസുഖമാണെന്ന് അറിഞ്ഞതോടെ സിന്ധു അദ്ദേഹത്തെ കാണാന്‍ പോകുകയും ഒരാഴ്ച കൂടെ നില്‍ക്കുകയും ചെയ്തു. തിരിച്ചുവന്നപ്പോള്‍ ബിനോയ് ദേഷ്യപ്പെട്ടു എന്നാണ് മകന്റെ മൊഴി. ആ ദിവസം മുതലാണ് സിന്ധുവിനെ കാണാതായത്. സിന്ധുവിന്റെ മകന് തോന്നിയ സംശയവും അടുപ്പില്‍ നിന്ന് ദുര്‍ഗന്ധം വന്നതുമാണ് മൃതദേഹം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. അറസ്റ്റിലായ ബിനോയിയെ പോലീസ് വിശദാമായി ചോദ്യം ചെയ്യുകയാണ്. നാളെ കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷം തെളിവെടുപ്പ് നടക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.












Click it and Unblock the Notifications