ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്രാ ഫ്യൂവൽ ഇന്ധന പമ്പും ക്ലിക്കായി...തൊട്ടതെല്ലാം പൊന്നാക്കി കെഎസ്ആർടിസി

Google Oneindia Malayalam News

മൂന്നാർ: നഷ്ടത്തിന്റെ കഥയെല്ലാം ഇനി വെറും പഴങ്കഥ മാത്രം. കെഎസ്ആർടിസി ഇപ്പോൾ പഴയ കെഎസ്ആർടിസി അല്ല. പുതിയ മുഖമാണ്. കൈവെച്ച മേഖലകളിൽ എല്ലാം വിജയത്തിന്റ കഥയാണ് കെഎസ്ആർടിസിക്ക് പറയാനുള്ളത്. വരുമാനം ഉണ്ടാക്കാൻ പല മേഖലകളിൽ പരീക്ഷണം നടത്തുകയാണ് കെഎസ്ആർടിസി.

ഒന്നും വെറുതേയായിട്ടുമില്ല. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലാഭം ഉണ്ടാക്കാൻ ക​ഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് കെഎസ്ആർടിസി മറ്റ് വഴികൾ തേടിയത്. ബജറ്റ് ടൂറിസം, ബജറ്റ് സ്റ്റേ എന്നിങ്ങനെ പോകുന്നു കെഎസ്ആർടിസിയുടെ പദ്ധതികൾ.. അതുപോലെ ഒരു പുതിയ പരീക്ഷണമായിരുന്നു പമ്പ്. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ പെട്രോൾ പമ്പ് ആരംഭിച്ചത്. ലക്ഷ്യം പിഴച്ചില്ലെന്ന് തെളിയിക്കുകയാണ് ഇടുക്കിയിലെ പമ്പ്...

11

കെഎസ്ആർടിസിയുടെ മൂന്നാറിലെ യാത്രാ ഫ്യൂവൽ ഇന്ധന പമ്പിൽ റെക്കോർഡ് വരുമാനം ആണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 27നു 17.15082 ലക്ഷം രൂപയുടെ കച്ചവടം ആണ് ഇവിടെ നടന്നത്. കെഎസ്ആർടിക്ക് വിജയകിരീടത്തിൽ വെയ്ക്കാൻ ഒരു പൊൻതൂവൽ കൂടി.2021 സെപ്റ്റംബർ 18നാണ് പഴയ മൂന്നാർ ഡിപ്പോയ്ക്കു സമീപം പൊതുജനങ്ങൾക്കായി യാത്രാ ഫ്യൂവൽസ് എന്ന പേരിൽ പമ്പ് ആരംഭിച്ചത്.

Viral Video: വിവാഹ വേദിയിലെത്തിയ കാമുകന്‍ വധുവിന്റെ കാലുപിടിച്ചു കരഞ്ഞു; പിന്നീട് നടന്നതിങ്ങനെ<br />Viral Video: വിവാഹ വേദിയിലെത്തിയ കാമുകന്‍ വധുവിന്റെ കാലുപിടിച്ചു കരഞ്ഞു; പിന്നീട് നടന്നതിങ്ങനെ

2

പമ്പ് ആരംഭിച്ച ശേഷം നടന്ന ഏറ്റവും വലിയ വിൽപനയാണ് ഇപ്പോൾ നടന്നത്. ഡിസംബർ 25ന് 13.22 ലക്ഷവും, ജനുവരി ഒന്നിന് 10.25 ലക്ഷവും ആയിരുന്നു വിൽപന. സംസ്ഥാനത്ത് മൊത്തത്തി കെഎസ്ആർടിസിക്ക് 11 പമ്പുകൾ ഉണ്ട്. അതിൽ ഏറ്റവുമധികം വിൽപന ഡിസംബർ 27നു മൂന്നാറിൽ നടന്നതാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.

4

24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നാറിലെ ഏക ഇന്ധന പമ്പാണ് കെഎസ്ആർടിസിയുടേത്. ക്രിസ്മസ്, പുതുവത്സര തിരക്കിനെ തുടർന്നാണു കെഎസ്ആർടിസി പമ്പിൽ ഇത്രയും വരുമാനം ലഭിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 8 ലക്ഷം രൂപയ്ക്കാണ് ഈ പെട്രോൾ പമ്പിലെ കച്ചവടം.

4

കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ മൂന്നാർ ഉൾപ്പെടെ 11 ഡിപ്പോകളിൽ ആണ് പൊതുജനങ്ങൾക്കായി പമ്പുകൾ ആരംഭിച്ചത്. പരീക്ഷണം വിജയമായതോടെ കൂടുതൽ ഡിപ്പോകളിൽ പെട്രോൾ പമ്പുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി അധികൃതർ.

5

കൃത്യമായ തയ്യാറെടുപ്പോടെ ആരംഭിക്കുന്ന പദ്ധിതികൾ തന്നെയാണ് കെഎസ്ആര്‍ടിസിയുടെ വിജയത്തിന് പിന്നിലെ രഹസ്യം.. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വളരെ വിജയകരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ബജറ്റ് ടൂറിസം കൂടുതൽ വിപുലപ്പെടുത്താനുള്ള പദ്ധതി കെഎസ്ആര്‍ടിസിക്കുണ്ട്, ബജറ്റ് സ്‌റ്റേയാണ് കെഎസ്ആര്‍ടിസി നടപ്പാക്കാന്‍ പോകുന്നത്. വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഒരുക്കാൻ മൂന്നാർ, സുൽത്താൻ ബത്തേരി മാതൃകയിൽ കൂടുതൽ കേന്ദ്രങ്ങളിൽ എ.സി സ്ലീപ്പർ ബസുകളും എ.സി ഡോർമിറ്ററികളും സജ്ജമാക്കും എന്നാണ് റിപ്പോർട്ട്.

Idukki
English summary
Idukki: Record revenue at KSRTC Munnar travel yathra fuel pump, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X