ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി- തങ്കമണി- ശാന്തിഗ്രാം റോഡിന്റെ വിപുലീകരണം ആരംഭിച്ചു: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഹൈറേഞ്ച് നിവാസികളുടെ ചിരകാല സ്വപ്നവും മലയോര മേഖലയുടെ വികസനത്തിന് കുതിപ്പേകുന്നതുമായ ഇടുക്കി -തങ്കമണി- നാലുമുക്ക് - ശാന്തിഗ്രാം റോഡിന്റെ വിപുലീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. റോഡിന്റെ വീതി കൂട്ടുന്നതിനൊപ്പം സംരക്ഷണഭിത്തി കെട്ടുന്നതിനും വളവുകള്‍ കുറക്കുന്നതിനുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെന്‍ട്രല്‍് റോഡ് ഫണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച 17 കോടി രൂപ വിനിയോഗിച്ചാണ് ബി.എം.ബി.സി ചെയ്ത് പി ഡബ്ലു ഡി റോഡ് വിപുലീകരിക്കുന്നത്.

<strong>കേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോ</strong>കേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോ


ഇടുക്കി ജില്ല രൂപീകൃതമായ ശേഷം ജില്ലയ്ക്ക് ആദ്യമായാണ് സി.ആര്‍.എഫ് ഫണ്ട് ലഭിക്കുന്നത്. ദേശീയപാത 185 അടിമാലി - കുമളി റോഡില്‍ ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം ആരംഭിക്കുന്ന റോഡിന്റെ 20.5 കിലോമീറ്റര്‍ ദൂരം വരുന്ന ശാന്തിഗ്രാം വരെയാണ് ഈ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ റോഡ് നിലവിലുള്ള ദേശീയപാത 185 ന്റെ ഒരു മേജര്‍ ബൈപ്പാസായി ഈ റോഡ് മാറും.

roadconstructionidukki-

കൂടാതെ ഇടുക്കി - തങ്കമണി - ശാന്തിഗ്രാം മേഖലകളിലൂടെ കടന്നു പോകുന്ന റോഡ് ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുകയും ജില്ലയുടെ വികസനത്തിന് ഒരു സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യും. കഴിഞ്ഞ മഴക്കെടുതിയില്‍ ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണിടിഞ്ഞു വീണ് ഗതാഗത തടസം നേരിട്ടിരുന്നു. ടാറിംഗ് ജോലികള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ശേഷം സംരക്ഷണഭിത്തി നിര്‍മ്മിച്ച് കോണ്‍ക്രീറ്റിംഗും നടത്തി ജനുവരി അവസാനത്തോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു

Idukki
English summary
idukki-thankamani road construction activities started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X