Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ മകനെ കൊലപ്പെടുത്തിയതാണ്'; ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; പരാതിയുമായി അമ്മ

ഇടുക്കി : നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പരാതിയുമായി മരണപ്പെട്ടയാളുടെ അമ്മ. തന്റെ മകനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചാണ് മരണപ്പെട്ട മഹേന്ദ്രന്റെ അമ്മ ഭവാനി പോലീസിനെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇടുക്കി മൂന്നാർ പോതമേടിന് സമീപമാണ് നായാട്ടിനിടെ ആദിവാസി യുവാവ് മഹേന്ദ്രൻ വെടിയേറ്റ് മരിച്ചത്. സാംജി എന്നയാളുടെ കൃഷിയിടത്തിലെ ജോലിക്കാരനായിരുന്നു മഹേന്ദ്രൻ. നിലവിൽ ഇയാളെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിട്ടുണ്ട്.

id

അതേസമയം, സാംജിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്വന്തം ഭൂമി വിറ്റു പണം നൽകാമെന്ന് മഹേന്ദ്രൻ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഇത് അമ്മ ഭവാനി അനുവദിച്ചില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തിയതെന്ന് അമ്മ ആരോപിക്കുന്നു . എന്നാൽ , മഹേന്ദ്രന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിന് പിന്നാലെ, കേസിൽ 2 പേർ കൂടി അറസ്റ്റിൽ ആയിരുന്നു. ജോമി, മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മറവ് ചെയ്ത മഹേന്ദ്രന്റെ മൃതദേഹം പോതമേട് ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി.

ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 27 ന് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം മൂന്നാർ പോതമേട് വനമേഖലയിൽ നായാട്ടിന് പോയിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

മഹേന്ദ്രനെ കാണാതായ ദിവസം പ്രതികൾക്കൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിന്റെ സി സി ടി വി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരും പോലീസിൽ കീഴടങ്ങിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+