Get Updates
Get notified of breaking news, exclusive insights, and must-see stories!

∙വനിതാ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കാക്കിയ സംഭവത്തിൽ വഴിത്തിരിവ്; കാരണം സഹപ്രവർത്തകനോ?

തൊടുപുഴ: ∙വനിതാ സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കാക്കിയ സംഭവത്തിൽ വഴിത്തിരിവ്. വനിതാ പോലീസ് ഓഫിസർ ജീവനെടുക്കാൻ കാരണം സഹപ്രവർത്തകനായ പോലീസ് ഉദ്യോഗസ്ഥന്റെ ശല്യമാണെന്നു ഭർത്താവ് പരാതി നൽകി.

കുമളി സ്റ്റേഷനിലെ സിപിഒ വാഗമൺ നല്ലതണ്ണി സ്വദേശിനി മെർലിന്റെ മരണത്തെപ്പറ്റി ഭർത്താവ് പ്രഭു സിങ് ആണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.

police 3113311

വിഷം ഉള്ളിൽച്ചെന്ന നിലയിൽ മെർലിനെ നവംബർ 29നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 4നു മരിച്ചു.

വാഗമൺ പൊലീസ് സ്റ്റേഷനിൽ മെർലിൻ ജോലി ചെയ്തിരുന്ന സമയത്ത് മെർലിന്റെ സഹപ്രവർത്തകനെതിരെ പ്രഭു സിങ് പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്കും മെർലിനെ കുമളിയിലേക്കും സ്ഥലം മാറ്റിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+