Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്‍ ഓഫ് റോഡ് കേസ്: ജോജുവിന്റെ ലൈസന്‍സ് തെറിക്കും, നടപടി കടുപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ടി ഒ രമണന്‍ അറിയിച്ചു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്‌സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങുന്നത്.

ഇക്കഴിഞ്ഞ പത്താം തീയതി ഇടുക്കി ആര്‍ ടി ഒജോജു ജോര്‍ജിനെതിരെ നോട്ടീസ് അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ആര്‍ ടി ഒ ഓഫീസില്‍ എത്തുമെന്നാണ് ജോജു അറിയിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം.

joju

അതേസമയം, പരിപാടി സംഘടിപ്പിച്ച നടന്‍ ബിനു പപ്പുവിനും നോട്ടീസ് നല്‍കിയിരുന്നു. ഇവരും എത്താത്തതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് കടക്കാന്‍ ആര്‍ ടി ഒ തീരുമാനിച്ചത്. ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ജോര്‍ജ് ചെയ്തതെന്നാണ് ആര്‍ ടി ഒ അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കളക്ടറും മോട്ടോര്‍ വാഹന വകുപ്പും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ, സംഭവത്തല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അഞ്ച് പേര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞ 17 പേരോട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്.

വാഗമണ്ണില്‍ നിയമവിരുദ്ധമായി നടന്ന ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ച സിനിമ നടന്‍ ജോജു ജോര്‍ജിനും മറ്റ് സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് കെ എസ് യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.

നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്കാണ് കെഎസ്യു പരാതി നല്‍കിയത്. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശമുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത്. ഇത് പ്ലാന്റേഷന്‍ ലാന്റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

സിനിമ നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഓഫ് റോഡ് റൈഡില്‍ യാതൊരു തരത്തിലുള്ള സുരക്ഷ സംമ്പിധാനങ്ങളുമില്ലാതെ അപകടകരമായി രീതിയിലാണ് നടന്നത്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ എന്തെങ്കിലും തരത്തിലുള്ള അപകടം പ്രശസ്ത സിനിമതാരം ജോജുവിനോ സഹപ്രവര്‍ത്തകര്‍ക്കോ ഉണ്ടായിരുന്നെങ്കില്‍ ആര് സമാധാനം പറഞ്ഞേനേ ?

ജില്ലാ ഭരണകൂടത്തിന്റെയോ പോലീസ് അധികാരികളുടെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ യാതൊരു തരത്തിലുള്ള അനുമതിയും വാങ്ങാതെ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ച സിനിമ നടന്‍ ജോജു ജോര്‍ജിനും മറ്റ് സംഘാടകര്‍ക്കുമെതിരെ അടിയന്തിരമായി നിയമനടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ടോണി തോമസ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+