ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് വിഭാഗത്തിന് നേട്ടം; ജയിച്ച എല്ലാ സീറ്റും വിട്ടു നല്‍കും, ആഞ്ഞുപിടിച്ചാല്‍ ഇനിയും കൂടെ പോരും

Google Oneindia Malayalam News

തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം അംഗീകരിച്ച് ജില്ലാ എല്‍ഡിഎഫ്. യുഡിഎഫില്‍ ആയിരിക്കെ മല്‍സരിച്ചു ജയിച്ച എല്ലാ സീറ്റുകളും ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാന്‍ ധാരണയായി. തങ്ങള്‍ ജയിച്ച സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ജോസ് പക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് എല്‍ഡിഎഫ്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഈ നിലപാടാണ് ഇടുക്കിയില്‍ തുടരുക.

j

ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് ഇപ്പോഴുണ്ടാക്കിയ ധാരണ. ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് ജോസ് പക്ഷം കരുതുന്നു. വിജയ സാധ്യത കണക്കിലെടുത്ത് വേണം സീറ്റ് വിഭജനം എന്നാണ് എല്‍ഡിഎഫിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് നേരത്തെ ജയിച്ച സീറ്റുകള്‍ വിട്ടുകൊടുക്കുന്നത്. അതേസമയം, മറ്റു പാര്‍ട്ടികള്‍ ജയിച്ച സീറ്റുകള്‍ കേരള കോണ്‍ഗ്രസും വിട്ടുകൊടുക്കേണ്ടി വന്നേക്കും.

പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍

കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളെല്ലാം വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും. സീറ്റുകല്‍ വച്ചുമാറുന്ന വിഷയത്തില്‍ ഘടകകക്ഷികള്‍ക്ക് ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്താനും എല്‍ഡിഎഫില്‍ ധാരണയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പരസ്പരം മല്‍സരിക്കുന്ന സാഹചര്യവുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള കോണ്‍ഗ്രസ് എം നീക്കങ്ങള്‍ നടത്തുന്നത്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

കുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെകുതിച്ചുയര്‍ന്ന് ബിജെപി; ഇനി 31 കൂടി കിട്ടിയാല്‍... ഇടിഞ്ഞുപൊളിഞ്ഞ് കോണ്‍ഗ്രസ്, ആദ്യമായി 40ല്‍ താഴെ

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

Idukki
English summary
Kerala Congress M will get all seats which win last Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X