Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്രമത്തിന്റെ വക്താക്കള്‍ ആരാണെന്ന് പരിശോധിക്കണം, ഇരകളെപ്പോഴും കെഎസ്‌യുക്കാര്‍': കെ സുധാകരന്‍

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. കൊലപാതക രാഷ്ട്രീയം കെഎസ് യുവിന് വശമില്ലെന്നും എസ്എഫ്‌ഐയാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ അക്രമം നടത്തുന്നതെന്നുമാണ് കെ സുധാകരന്‍ സംഭനവത്തെ സംബന്ധിച്ച് പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കലാലയങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ രക്ത സാക്ഷികളായവരില്‍ മഹാഭൂരിപക്ഷവും കെഎസ്യുവാണെന്നും ഇന്ന് തന്നെ മഹാരാജാസ് കോളേജിനകത്ത് എസ്എഫ്ഐയുടെ പുറത്തു നിന്നുള്ള ഗുണ്ടകള്‍, കയറി അവിടത്തെ കെഎസ്‌യുവിന്റെ വദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് പത്ത് പേര്‍ ആശുപത്രിയിലാണെന്നും കെ സുധാകരന്‍ പറഞ്ഞു.

1

ആരാണ് അക്രമകാരികളെന്ന് കേരളത്തിന് വിലയിരുത്താന്‍ കഴിയണമെന്നും കെ സുധാകരന്‍ പറഞ്ഞു. കെഎസ് യുവും കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തതെന്ന് പറയണമെന്നും ഓരോ കലാലയങ്ങളിലും ആരാണ് ആക്രമത്തിന്റെ വക്താക്കള്‍ എന്ന് പരിശോധിക്കണമെന്നും സുധാകരനെ പഴി ചാരുന്നതൊക്കെ അതിനു ശേഷം മതിയെന്നും കെ സുധാകരന്‍ പറഞ്ഞു. കലാലയങ്ങളെ നശിപ്പിക്കുന്ന എസ്എഫ്ഐക്ക് കോണ്‍ഗ്രസിനെ പഴിചാരാവന്‍ അര്‍ഹതയില്ലെന്നും കൊലപാതകം എന്ത് കൊണ്ട് നടന്നു എന്ന് പരിശോധിക്കണമെന്നും കോളേജിനകത്തെ സാഹചര്യമെന്ത് എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2

40ഓളം പേര്‍ കോളേജിനടുത്ത് തമ്പടിച്ച് കെഎസ് യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്നാണ് എനിക്ക് ലഭിച്ച വിവരമെന്നും ഈ കൊലപാതകത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും ഏത് സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്ന് അതിനു ശേഷമേ വ്യക്തമാക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം ഉറപ്പു നല്‍കുന്നു ഒരിക്കലും കെഎസ് യുക്കാര്‍ കത്തിയെടുത്ത് എസ്എഫ്ഐക്കാരെ കുത്താനും വെട്ടാനും പോയ ചരിത്രം കേരളത്തിലെ ഒരു കോളേജുകളിലുണ്ടായിട്ടില്ല എന്ന് നെഞ്ചത്ത് കൈ വെച്ച് തനിക്ക് പറയാന്‍ കഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. ധീരജിന്റെ കൊലപാതകത്തില്‍ അപലപിച്ച് നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനും തളിപ്പറമ്പ് സ്വദേശിയുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകവും പുരോഗമന സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയുമാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍പറഞ്ഞു.

1

സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും പോരാട്ടത്തിന്റെയും കേന്ദ്രമായ കലാലയങ്ങളെ ചോരയില്‍മുക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നു ഇത്തരം കുറ്റവാളികളെ പൊതുസമൂഹം ഒറ്റപ്പെടുത്തുമെന്നും ധീരജിന്റെ കൊലപാതകികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളജില്‍ എസ്എഫ് ഐ നേതാവ് ധീരജ് രാജേന്ദ്പനെ കുത്തികൊലപ്പെടുത്തിയത്. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

4

ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നുവെന്നും ഇവരാണ് ഖ്രമണത്തിന് നേതൃത്വം നല്‍കിയതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പറയുന്നത്. ക്യാമ്പസിന്റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടുവെന്നും ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്‌കതരാവുകയും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തിയെന്നും ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‌യുവിന്റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

5

പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ്. കൊല്ലണമെന്ന ഉദേശത്തോടെ ധീരജിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി. കുത്തേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതര പരിക്കുണ്ടെന്നും വിദ്യാര്‍ത്തികള്‍ പറഞ്ഞു. ക്യാമ്പസില്‍ യാതൊരു സംഘര്‍ഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നതായും കോളേജ് പ്രിന്‍സിപ്പല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കെഎസ്യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പാല്‍കുളങ്ങര ആതിര നിവാസില്‍ രാജേന്ദ്രന്റെ മകനാണ്.

Recommended Video

cmsvideo
    Kerala announced more restrictions due to omicron
    6

    കോണ്‍ഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖില്‍. നിഖിലാണ് കുത്തിയതെന്ന് പൊലീസും സ്ഥിരീകരിച്ചു. കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും കെഎസ്യുവിന്റെ ഒരു ഭാരവാഹിയും അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ധീരജിനമെ കൊൊലപ്പെടുത്തിയ നിഖിലിനെ പൊലീസ് പിടികൂടി. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണ് എന്ന് പോലീസ് പറയുന്നു. നേരത്തെ എസ്എഫ്ഐ പ്രവര്‍ത്തകരും സിപിഎം നേതാക്കളും ദൃക്സാക്ഷികളും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കുത്തിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. ബസ് യാത്രയ്ക്കിടെയാണ് നിറില്‍ പൈലിയെ പ1ലീസ് കസ്റ്റഡിയിലെടുത്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+