ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിര്‍മ്മാണമേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീയുടെ വനിതാ മേസ്തിരിമാര്‍ എത്തുന്നു!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: കാഞ്ചിയാര്‍ വെള്ളിലാംകണ്ടം സ്വദേശിയായ കിഴക്കേകര പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുമോന് സര്‍ക്കാര്‍ സഹായത്തോടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാകുമ്പോള്‍ ശ്രദ്ധേയരാകുന്നത് അഞ്ച് വനിതാ മേസ്തിരിമാര്‍ കൂടിയാണ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞുമോന്‍ വാങ്ങിയ വീടിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്. രോഗിയായ അമ്മയും ഭാര്യ സുധയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുംബം. ഏറെ ശോചനീയാവസ്ഥയിലായ വീട് പൊളിച്ച് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂലിപ്പണിക്കാരനായ കുഞ്ഞുമോന്റെ വരുമാനം വീട്ടു ചെലവിന് പോലും തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭവനപദ്ധതിയായ പിഎംഎവൈ യില്‍ ഉള്‍പ്പെടുത്തി കുഞ്ഞുമോനും കുടുംബത്തിനും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്.

<strong>10 കോടി ധനസഹായം.. അന്‍പാന തമിഴ് മക്കളേ.. ഒപ്പമുണ്ടെന്ന് തമിഴില്‍ ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി</strong>10 കോടി ധനസഹായം.. അന്‍പാന തമിഴ് മക്കളേ.. ഒപ്പമുണ്ടെന്ന് തമിഴില്‍ ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി

തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും വീടു നിര്‍മ്മാണത്തില്‍ പങ്കാളികളായതോടെ കുഞ്ഞുമോന്റെ സ്വപ്ന ഭവനത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നുവരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ വനിതകള്‍ക്കായി നടപ്പാക്കുന്ന മേസണ്‍ (മേസ്തിരി) പരിശീലന പദ്ധതിയുടെ പ്രയോജനവും ഈ വീട് നിര്‍മ്മാണത്തിന് ലഭിക്കുന്നു. പ്രധാന മേസ്തിരിക്കു കീഴില്‍ പരിശീലനത്തിനെത്തുന്ന ഉപ്പുതറ പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ ഗിരിജാ മോഹനന്‍, ഷാന്റി ബൈജു, ജാസ്മിന്‍ മാത്യം, ഷൈല മോഹനന്‍, തങ്കമണി രൂപേഷ് എന്നിവരുടെ കൈ സഹായം വീട് നിര്‍മ്മാണത്തിന് പ്രയോജനപ്പെടുന്നു. പ്രധാന മേസ്തിരിയായ വെള്ളിലാംകണ്ടം സ്വദേശിയായ റെജിയാണ് ഇവര്‍ക്ക് പരിശീലനം നല്കുന്നത്. ട്രെയിനര്‍ ഫീസിനത്തില്‍ 50,000 രൂപയോളം കുടുംബശ്രീ ഇദ്ദേഹത്തിന് നല്കും. ഈ തുക പണിക്കൂലി ഇനത്തില്‍ വകയിരുത്തി ബാക്കി വരുന്ന കൂലി മാത്രം ഗുണഭോക്താവ് മേസ്തിരിക്ക് നല്കിയാല്‍ മതിയാകും.

construction-1543

ഈ വീട് നിര്‍മ്മാണത്തിനിടെ 40 ദിവസത്തെ പരിശീലനമാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്കുന്നത്. പരിശീലന കാലയളവില്‍ ദിവസേന 200 രൂപ സ്റ്റൈപന്റ്ിനു പുറമെ യാത്രാക്കൂലി, ഭക്ഷണ ഇനത്തില്‍ 110 രൂപ എന്നിവ കുടുംബശ്രീ ജില്ലാ മിഷന്‍ ഓരോ പരിശീലനാര്‍ത്ഥിക്കും നല്കുന്നു.15 ദിവസത്തെ പരിശീലനത്തിനു ശേഷം ഓരോരുത്തര്‍ക്കും യൂണിഫോം, ഹെല്‍മറ്റ് എന്നിവ കുടുംബശ്രീ നല്കും. കട്ടപ്പന ബ്ലോക്കിലെ ആദ്യഘട്ട പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട്് വീടുകളുടെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും പങ്കാളിയാകുമ്പോഴാണ് പരിശീലനം പൂര്‍ത്തിയാകുന്നത്.

പരിശീലനം പൂര്‍ത്തീകരിക്കുന്ന വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മുഴക്കോലും തൂക്കുകട്ടയും ഉള്‍പ്പെടെയുള്ള ടൂള്‍കിറ്റ് എന്നിവ കുടുംബശ്രീ നല്കും. മേസ്തിരി ജോലിയില്‍ പ്രാപ്തരാകുന്ന ഇവരെ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ യൂണിറ്റായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് ഇവര്‍ക്ക് വിവിധ നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത് നടത്താനാകും.ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് യഥാസമയം മേസ്തിരിമാരെ കിട്ടാത്തതിനാല്‍ വീട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്‍്. ഈ പ്രശ്നത്തിന് ഒരു പരിഹാരമായും വനിതകള്‍ക്ക് നല്ലൊരു തൊഴിലും വരുമാനമാര്‍ഗവും ലക്ഷ്യമിട്ടാണ് മേസ്തിരി പരിശീലന പദ്ധതി കുടുംബശ്രീ നടപ്പാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റേര്‍ റ്റി.ജി. അജേഷ് പറഞ്ഞു. ജില്ലയിലാകെ 136 കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഈ വര്‍ഷം മേസ്തിരി പരിശീലനം നല്കിയത്.ഇതില്‍ അടിമാലി, ഇളംദേശം, ദേവികുളം ബ്ലോക്കുകളിലായി 47 പേര്‍ പരിശീലനം പൂര്‍ത്തീകരിച്ചു. 20- 30 പേര്‍ അടങ്ങുന്ന ഒരു ബാച്ചിന് മേസ്തിരി പരിശീലനം പൂര്‍ത്തീകരിക്കാന്‍ മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെ കുടുംബശ്രീക്ക് ചെലവാകുന്നുണ്ട്്.

Idukki
English summary
Kudumbasree workers into construction sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X