നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന പുലി കുടുങ്ങി; നെല്ലിമലക്കാര്‍ക്ക് ഇനി ആശ്വാസത്തോടെ ഉറങ്ങാം
ഇടുക്കി: നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന് ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ച പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. മൂന്ന് മാസത്തോളമായി വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ പുലിശല്യം രൂക്ഷമായിരുന്നു. പുറത്തിറങ്ങാനോ പറമ്പില്‍ ജോലി ചെയ്യാനോ ആളുകള്‍ക്ക് സാധിക്കാത്ത അവസ്ഥ. നിരവധി തവണ വനംവകുപ്പില്‍ പരാതിപ്പെട്ടു. അവര്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.

അഞ്ച് വളര്‍ത്തുമൃഗങ്ങളെയാണ് പുലി തിന്നത്. കഴിഞ്ഞ ദിവസം പുതുവേല്‍ സ്വദേശി സിബിയുടെ പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ക്യാമറയില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് ഇതേ സ്ഥലത്ത് തന്നെ വനംവകുപ്പ് കെണി സ്ഥാപിച്ചു. ഈ കെണിയിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് ആറ് വയസുള്ള പുലി കെണിയില്‍ കുടുങ്ങിയത് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം
പെരിയാള്‍ ടൈഗര്‍ റിസര്‍വിന്റെ ഉള്‍വനത്തില്‍ പുലിയെ എത്തിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പഞ്ഞു. നേരത്തെ പുലി ശല്യം രൂക്ഷമാണ് എന്ന് പരാതി ലഭിച്ചപ്പോള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകള്‍ ഉടന്‍ ഒഴിവാക്കില്ല. ഇനിയും പുലികള്‍ ഈ ഭാഗത്തുണ്ടോ എന്ന് അറിയാനാണിത്. ഇനിയും പുലികള്‍ ഇവിടെയുണ്ട് എന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഏതായാലും പുലി കുടുങ്ങിയ സാഹചര്യത്തില്‍ ജനങ്ങള്‍ ആശ്വാസത്തിലാണ്.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications