ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭ തിരഞ്ഞെടുപ്പ് : ഇടുക്കി ജില്ലാകളക്ടര്‍ പാർട്ടി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. നാമനിര്‍ദ്ദേശ പത്രികകള്‍ ജില്ലാ വരണാധികാരിക്കൊ അദ്ദേഹത്തിന്റെ അഭാവത്തില്‍ പ്രത്യേക ചുമതല നല്‍കിയിട്ടുള്ള ഇടുക്കി ആര്‍ ഡി ഒ ക്കൊ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് കലക്ട്രേറ്റ് കോമ്പൗണ്ടില്‍ പ്രവേശനം ഉള്ളൂ. പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ പ്രവേശിക്കാവൂ. സ്ഥാനാര്‍ത്ഥിക്ക് നാലുസെറ്റ് പത്രികകള്‍വരെ നല്‍കാം.

 അഭിനന്ദന്റെ ഫോട്ടോ പിന്‍വലിക്കാന്‍ ബിജെപി എംഎല്‍എയോട് നിര്‍ദേശിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദന്റെ ഫോട്ടോ പിന്‍വലിക്കാന്‍ ബിജെപി എംഎല്‍എയോട് നിര്‍ദേശിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഥാനാര്‍ത്ഥികള്‍ ക്രമിനല്‍ കേസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം ഫോം 26ല്‍ രേഖപ്പെടുത്തി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കണം. പത്രികകളുടെ സൂഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തിയതി ഏപ്രില്‍ എട്ടുമാണ്. എഴുപത് ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചെലവഴിക്കാവുന്ന തുക. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍് കെട്ടിവെയ്‌ക്കേണ്ട തുക.

Lok Sabha Elections:

തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംശയ നിവാരണങ്ങള്‍ക്കും പരാതി പരിഹാരങ്ങള്‍ക്കുമായി ഏഴു നിയമസഭ മണ്ഡലങ്ങളിലും എ ആര്‍ ഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് അതത് എ ആര്‍ ഒ മാര്‍ക്ക് അല്ലെങ്കില്‍ എ ഡി എമ്മിന്്് പരാതി സമര്‍പ്പിക്കാം. എം സി സി ടീം, ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എ ആര്‍ ഒ യുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍ എ ഡി എം ആണ്.

Idukki
English summary
Lok Sabha Elections: District Collector submits instructions to party members in Idukki,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X