ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മര്യാദയ്ക്ക് മുന്നറിയിപ്പ് നൽകി മുല്ലപ്പെരിയാർ പകൽ സമയത്ത് തുറക്കണം; സ്റ്റാലിനെതിരെ തുറന്നടിച്ച് എംഎം മണി

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്ത്. കൃത്യമായ മുന്നറിയിപ്പ് നല്‍കാത്തതിന് എതിരെയും രാത്രി തുറക്കുന്നതിന് എതിരെയുമാണ് എംഎം മണിയുടെ വിമര്‍ശനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് എംഎം മണി പറഞ്ഞു. മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കി ഡാം പകല്‍ സമയത്ത് തമിഴ്‌നാട് ഡാം തുറക്കണമെന്നാണ് എംഎം മണി വ്യക്തമാക്കുന്നത്.

'എല്ലാം കൃത്യമായി അടക്കുന്നുണ്ട് നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല'; കോട്ടയത്തെ വ്യാപാരികള്‍ പറയുന്നു'എല്ലാം കൃത്യമായി അടക്കുന്നുണ്ട് നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല'; കോട്ടയത്തെ വ്യാപാരികള്‍ പറയുന്നു

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും ഇതിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കണമെന്നും എം എം മണി ഇടുക്കിയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എംഎം മണി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയാണ് എംഎം മണി വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മുല്ലപ്പെരിയാറില്‍ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമര്‍ശനം.

kerala

ഇതാദ്യമായല്ല മണി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമര്‍ശംനേരത്തെ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, മു്‌ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണിത്. മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് രാത്രി വെള്ളം തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കൂടാതെ ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എന്നീ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലും പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാറില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. നടപടി അംഗീകരിക്കാനാവില്ല.
മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചിരുന്നു.

ഒരു വശത്ത് ജലബോംബും മറുവശത്ത് പ്രളയഭീതിയിലുമാണ് ജനങ്ങള്‍. മുല്ലപ്പെരിയാര്‍ വിഷയം ഒരു അന്തര്‍സംസ്ഥാന വിഷയമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഉടന്‍ ഇടപെടണം. മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന്റെ ഒരു മനുഷ്യാവകാശ പ്രശ്‌നമായി മാറിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പുലര്‍ത്തുന്നത് കേരള ജനതയോടുളള വിവേചനമാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ തമിഴ്‌നാട് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും കൃത്യമായ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഡാം സൈറ്റില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകള്‍ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.

Recommended Video

cmsvideo
രാത്രിയില്‍ വെള്ളം തുറന്നുവിട്ട് പേടിപ്പിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; ജനങ്ങളെ കൊല്ലരുത്

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സര്‍ക്കാരിന്റെ അഭിപ്രായം. 2021 നവംബര്‍ 30ന് വണ്ടിപെരിയാര്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയര്‍ന്ന ജല നിരപ്പും ജനങ്ങള്‍ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകദേശം 5700 ക്യൂസെക്‌സ് എന്ന തോതില്‍ ഷട്ടള്‍ തുറന്നതാണ് ജല നിരപ്പ് ഉയരാന്‍ കാരണമായത്. പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണെന്നും പിണറായി കത്തില്‍ വ്യക്തമാക്കിയിരുന്നു.

Idukki
English summary
MM Mani against Tamil Nadu Chief Minister MK Stalin over Mullaperiyar dam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X