Get Updates
Get notified of breaking news, exclusive insights, and must-see stories!

'11 പേരെ കൊന്ന കക്ഷിയാണ്, സ്വന്തമായി വക്കീലൊക്കെ ഉണ്ട്'; പരിഹാസവുമായി എംഎം മണി

ഇടുക്കി: ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ പരിഹാസവുമായി സി പി എം നേതാവും എം എല്‍ എയുമായി എം എം മണി രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് എം എം മണി ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വന്തമായി വക്കീലൊക്കെ ഉള്ളയാളാണ്. വല്യ പിടിപാടുള്ള കക്ഷിയാണ് . 11 പേരെ കൊന്ന കക്ഷിയാണ് . പക്ഷേ കക്ഷിയോടുള്ള ബഹുമാനം കൂടിയത് കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീല്‍ ഫീസ് ചോദിക്കാന്‍ വരാറില്ലെന്ന് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു . അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാണ്.

mm mani

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ കാട്ടാനയെ മയക്കു വെടിവച്ചു പിടിക്കുന്ന ദൗത്യം ഈ മാസം 29വരെ നിര്‍ത്തി വയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ വീഡിയോ കോണ്‍ഫറന്‍സ് വഴി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് ദിവസത്തിനകം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ സ്‌പെഷ്യല്‍ ടീമിനെ ഇടുക്കിയിലെത്തിക്കും.

അക്രമകാരികളായ ആനകളെ നിരീക്ഷിക്കുകയും ആവശ്യമായ തുടര്‍ നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യും. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ശാന്തന്‍പാറ അയ്യപ്പന്‍കുടി സ്വദേശി താത്കാലിക വാച്ചര്‍ ശക്തിവേലിന്റെ മൃതദേഹത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാദരവ് കാണിച്ചതായി ആരോപണം ഉയര്‍ന്നതില്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+