ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവിലിറങ്ങി പഠനം നടത്തി മൂന്നാര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠനസൗകര്യം ഇനിയും പ്രതിസന്ധിയില്‍...!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മണ്ണിടിച്ചില്‍മൂലം മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിന്റെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയില്‍. മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജിന്റെ കെട്ടിടങ്ങളില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കി ക്ലാസുകള്‍ തുടങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് പഠിക്കാന്‍ സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

പ്രതിക്ഷേധത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ നിരന്നിരുന്ന് പഠനം നടത്തി വിദ്യാര്‍ത്ഥികള്‍ പ്രതിക്ഷേധിച്ചു. നേരത്തെ എന്‍ജിനീയറിംഗ് കോളേജിലേക്ക് ക്ലാസ്മുറികള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവിധി തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ചചര്‍ച്ചക്കു ശേഷമാണ് ഒടുവില്‍ ചില ക്ലാസുകള്‍ താല്‍ക്കാലികമായി എ്ന്‍ജിനീയറിംഗ് കോളേജില്‍ തുടങ്ങിയത്.എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടമാണ് അനുവധിച്ചതെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ പ്രതിക്ഷേധവുമായി രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികളെയടക്കം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാര്യമായി തന്നെ ബാധിച്ചിരുന്നു.

news

അതേസമയം ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് ഇരുവരെ കഴിഞ്ഞിട്ടുമില്ല. ഇതേ തുടര്‍ന്നാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രത്യക്ഷ സമരവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. എന്നാല്‍ കോളേജിലേക്ക് പ്രതിക്ഷേധവും മുദ്രവാക്യ വിളിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പോലിസ് ഇടപെട്ട് തടയുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഇടപെട്ടതോടെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി തെരിവുലിരുന്ന് പഠനം നടത്തി പ്രതിക്ഷേധം അറിയിച്ചു. സ്ഥിരം കെട്ടിടം ലഭിക്കുന്നതുവരെ തെരുവില്‍ പഠനം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Idukki
English summary
Munnar Govt engineering college have no sufficient facilities for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X