ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടിലിറങ്ങി കളിക്കേണ്ട..; പടയപ്പയേയും ചക്കക്കൊമ്പനേയും നാടുകടത്താന്‍ തീരുമാനം

Google Oneindia Malayalam News

ഇടുക്കി: കാടിറങ്ങി നാട്ടിലെത്തിയ ആക്രമണം നടത്തുന്ന ആനകളെ മൂന്നാറില്‍ നിന്ന് നാട് കടത്തും. ദേവികുളം എം എല്‍ എ അഡ്വ. എ രാജയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും. കഴിഞ്ഞ കുറെ നാളുകളായി രാപ്പകല്‍ വ്യത്യാസമില്ലാതെ മൂന്നാറിലെ ജനവാസ മേഖലയില്‍ ആന ശല്യം രൂക്ഷമാണ്.

ഗതാഗതം ഉള്‍പ്പടെ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന പടയപ്പ അടക്കമുള്ള ആനകളെ ആണ് നാടുകടത്തുന്നത്. മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ചോളം ആനകളാണ് ആക്രമണ സ്വഭാവം കാണിച്ച് ജനവാസ മേഖലയില്‍ വിഹരിക്കുന്നത്. പടയപ്പയെ കൂടാതെ ചക്കക്കൊമ്പനും ഇത്തരത്തില്‍ നാട്ടുകാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവ രണ്ടിനേയുമാണ് നാടുകടത്തുന്നത്.

1

പടയപ്പയും ചക്കക്കൊമ്പനും നാട്ടിലിറങ്ങാറുണ്ടെങ്കിലും ഇത്രത്തോളം ആക്രമണ സ്വഭാവം കാണിക്കാറുണ്ടായിരുന്നില്ല. നിലവില്‍ ഈ രണ്ട് ആനകളും വനപാലകരുടെ നിരീക്ഷണത്തിലാണ്. അതിനിടെ കാട്ടാനകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിവല്‍ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ രാത്രികാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ വന്യജീവികളുടെ സൈ്വര്യജീവിതം തടസപ്പെടുത്തുന്നതായും പരാതിയുണ്ടായിരുന്നു.

ധോണി മേഖലയെ വിറപ്പിച്ച കാട്ടാനെയെ പിടിക്കാൻ വയനാട്ടിൽ നിന്ന് സംഘമെത്തിധോണി മേഖലയെ വിറപ്പിച്ച കാട്ടാനെയെ പിടിക്കാൻ വയനാട്ടിൽ നിന്ന് സംഘമെത്തി

2

ഈ സാഹചര്യത്തില്‍ ആണ് രാത്രി കാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എസ്റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങള്‍ വിനോദസഞ്ചാരികളുമായി നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംഗിനുമായി മൂന്നാറില്‍ എത്താറുണ്ട്. ഇതിനാണ് സര്‍വകക്ഷി യോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിരിക്കുന്നത്.

പാതാള തവളയെ ഔദ്യോഗിക തവളയാക്കിയാല്‍ ശരിയാകില്ല; കാരണം ഇതാണ്പാതാള തവളയെ ഔദ്യോഗിക തവളയാക്കിയാല്‍ ശരിയാകില്ല; കാരണം ഇതാണ്

3

നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിംങ്ങിനുമായി എത്തുന്ന വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പൊലീസിനും വനപാലകര്‍ക്കും ആണ് ചുമതല. ഇത് സംബന്ധിച്ച നിര്‍ദേശം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ പൊലീസിനും വനപാലകര്‍ക്കും നല്‍കിയിട്ടുണ്ട്. രാത്രി 8 മുതല്‍ രാവിലെ 6 വരെ ആണ് രാത്രി കാല സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് കളക്ടര്‍ അറിയിക്കുന്നത്.

'സ്വാമിമാർക്ക് സംതൃപ്തകരമായ മണ്ഡലതീർത്ഥാടനകാലം'; ജീവനക്കാർക്ക് നന്ദി അറിയിച്ച് കെഎസ്ആർടിസി എംഡി'സ്വാമിമാർക്ക് സംതൃപ്തകരമായ മണ്ഡലതീർത്ഥാടനകാലം'; ജീവനക്കാർക്ക് നന്ദി അറിയിച്ച് കെഎസ്ആർടിസി എംഡി

4

ആനയടക്കമുള്ള വന്യജീവികള്‍ കാട് വിട്ട് നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ വിനോദസഞ്ചാരികളുടെ അനിയന്ത്രിതമായ ഇടപെടല്‍ ആണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ട്രെക്കിംഗിന് എത്തുന്ന സഞ്ചാരികള്‍ കാട്ടിലെത്തി വന്യമ്യഗങ്ങളെ ശല്യപ്പെടുത്തുന്നത് മൂലമാണ് ഇവ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണം എന്നാണ് വനം വകുപ്പ് പറയുന്നത്.

Idukki
English summary
Munnar: Padayappa and Chakkakomban Elephants will be transported from Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X