ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ എക്കോ പോയിന്റില്‍ സഞ്ചാരികളെ വിറപ്പിച്ച് പടയപ്പ; കടകള്‍ തകര്‍ത്തു, ഗതാഗതവും തടസ്സപ്പെട്ടു

Google Oneindia Malayalam News

മൂന്നാര്‍: എക്കോ പോയിന്റില്‍ സഞ്ചാരികളെ വിറപ്പിച്ച് പടയപ്പ എന്ന കാട്ടാന. കടകള്‍ എല്ലാം തകര്‍ത്ത പടയപ്പ, സഞ്ചാരികളെ എവിടേക്കും പോകാന്‍ കൂടി അനുവദിച്ചില്ല. കടകളില്‍ വെച്ച കരിക്ക് ഒന്ന് പോലും ഒഴിവാക്കാതെ ഈ കാട്ടാന അകത്താക്കി. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപമുള്ള എക്കോ പോയിന്റിലാണ് പടയപ്പയുടെ വളയാട്ടം.

മൂന്ന് വഴിയോരകടകളാണ് കാട്ടാന തകര്‍ത്തത്. അത് മാത്രമല്ല, ഇവിടെ വില്‍പ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളെല്ലാം കാട്ടാന തിന്നു. വെള്ളി രാത്രിയോടെയാണ് ഈ കടകള്‍ തകര്‍ത്തത്. അതിന് മുമ്പായിരുന്നു ഗതാഗത തടസ്സം അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. നാട്ടുകാര്‍ ആദ്യം കൗതുകത്തോടെ കണ്ട കാഴ്ച്ച പിന്നീട് മാറുകയായിരുന്നു.

1

ഇന്നലെ ഉച്ചയോടെയായിരുന്നു പടയപ്പയുടെ ആദ്യ വരവ്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകളോളമാണ് ഈ കാട്ടാന ഗതാഗത കുരുക്കുണ്ടാക്കിയത്. സഞ്ചാരികള്‍ ആകെ ഭയന്ന് വിറയ്ക്കുന്നത് വീഡിയോയില്‍ കാണാം. മൂന്നാറില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മാട്ടുപെട്ടിയിലെ എക്കോ പോയിന്റ്. ഇവിടെയാണ് കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

ആദ്യം കാട്ടാനയെ കണ്ട് നാട്ടുകാര്‍ക്ക് കൗതുകമാണ് തോന്നിയത്. എന്നാല്‍ അക്രമസ്വഭാവം വൈകാതെ തന്നെ പുറത്തുവന്നു. റോഡിില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കരിക്കുകളെല്ലാം കാട്ടാന അകത്താക്കി. കടക്കാര്‍ നിസ്സഹായരായി പോയിരുന്നു.

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

സമീപത്തുള്ള ബൈക്കുകളെ കാട്ടാനയുടെ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതിനിടെ കാട്ടാനയുടെ അടുത്ത് കൂടി കരിമ്പുമായി പോയ ട്രാക്ടറും ഇത് ആക്രമിക്കാന്‍ നോക്കി. വനപാലകര്‍ എത്തി പടയപ്പയെ പിടിക്കാന്‍ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും സാധിച്ചില്ല. മാട്ടുപ്പെട്ടി ജലാശയം നീന്തി കടന്നാണ് ഒടുവില്‍ ഈ കാട്ടാന രക്ഷപ്പെട്ടത്.

മുഖം വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മത്തില്‍ വിള്ളലുണ്ടോ? ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യൂ, നിഷ്പ്രയാസം മാറും

ഇതോടെയാണ് സഞ്ചാരികള്‍ക്കും ആശ്വാസമായത്. അതേസമയം സഞ്ചാരികളാണ് കാട്ടാനയുടെ ആക്രമണത്തില്‍ ബുദ്ധിമുട്ടിയത്. കടകളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പൈനാപ്പിള്‍, കരിക്ക്, കാരറ്റ്, ചോളം, എന്നിവയെല്ലാം പടയപ്പ അകത്താക്കി. ഇതിനൊക്കെ പുറമേ നാശനഷ്ടങ്ങള്‍ വേറെയും.

ഇന്നലെ രാവിലെയോടെയാണ് പടയപ്പ ആദ്യമെത്തിയത്. അപ്പോള്‍ വലിയ പ്രശ്‌നമില്ലായിരുന്നു. ഉച്ചകഴിഞ്ഞ് വീണ്ടുമെത്തിയപ്പോഴാണ് ആദ്യം പ്രശ്‌നം തുടങ്ങിയത്. എക്കോ പോയിന്റിന് സമീപത്തിറങ്ങി ഒരു മണിക്കൂര്‍ നേരമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. എക്കോ പോയിന്റിന് സമീപത്തുള്ള പാലാര്‍ ചെക് പോസ്റ്റിനടുത്താണ് ഗതാഗതം തടസ്സപ്പെടുത്തിയത്.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഒരുപാട് ശ്രമിച്ചിട്ടാണ് ആനയെ കാട്ടിലേക്ക് തിരിച്ച് ഓടിച്ചത്. ഇതിനിടയില്‍ വിനോദ സഞ്ചാരികളെല്ലാം മണിക്കൂറുകളോളം ഗതാഗതകുരുക്കിലായിരുന്നു. പടയപ്പ എപ്പോള്‍ തിരിച്ചുവരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

Idukki
English summary
wild elephant padayappa blocked traffic and destroy shops and eats food in moonar's eco point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X