നല്ലോണം തണുക്കാം...ഉല്ലസിക്കാം; മൂന്നാറിൽ തണുപ്പ് കുറയുന്നു; സഞ്ചാരികൾ കൂടുന്നു
ഇടുക്കി: ക്രിസ്തുമസും വരാനിരിക്കുന്ന ന്യൂ - ഇയറും തകർത്ത് വാരുകയാണ് മലയാളികൾ. പലരും ഇതിന്റെ ആഘോഷ തിരക്കിലാണ്. എന്നാൽ, ആഘോഷങ്ങൾക്ക് ഇരട്ടി മധുരം വോണോ? നന്നായി ഒന്ന് ശരീരമൊക്കെ തണുക്കണോ? അതെ, നിങ്ങളെ വരവേൽക്കാൻ ഇടുക്കി തയ്യാറായി നിൽക്കുകയാണ്.
ഇടുക്കി മൂന്നാറിൽ ആണ് ഈ കിടിലം കാഴ്ചകൾ, മനോഹാരിതയും ഉല്ലാസയോഗ്യം ആകും വിധത്തിൽ തണുപ്പ് ഉടുത്ത് നിൽക്കുന്നത്. മൂന്നാറിൽ ഇന്നലെ പുലർ കാല താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ എത്തി . അതേസമയം, ഇടുക്കി മൂന്നാർ ടൗൺ മേഖലയിൽ നാല് ഡിഗ്രി വരെ കാലാവസ്ഥ രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ, മൂന്നാർ അതി ശൈത്യത്തിലേക്ക് പോകാൻ അധിക സമയം വേണ്ട മറ്റൊരു പ്രത്യേകത. ചെണ്ടുവരെ , സൈലൻറ് വാലി എന്നിവിടങ്ങളിലാണ് ഈ രണ്ട് ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയത്.

എന്നാൽ, ഒപ്പത്തിനൊപ്പമ നിൽക്കുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം എന്ന് പറയപ്പെടുന്ന മാട്ടുപ്പെട്ടിയിൽ 6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ താപനില.ഇടുക്കി കന്നിമല, ലക്ഷ്മി പ്രദേശങ്ങളിൽ 5 ഡിഗ്രി താപനിലയും രേഖപ്പെടുത്തി. അതി ശൈത്യം ആരംഭിച്ചതോടെ മഞ്ഞു വീഴ്ചയും ജില്ലയിൽ ശക്തമാണ് എന്നാണ് റിപ്പോർട്ട്. രാത്രി കാല മഞ്ഞ് വീഴ്ചയും പ്രഭാതത്തിലെ വെയിലും കൊണ്ട് തേയില ചെടികൾ വാടി കരിയാൻ തുടങ്ങി എന്നതും മറ്റൊരു കാഴ്ച.
'പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപേട്ടൻ, വീട്ടിൽ വെച്ച് കണ്ടു', വെളിപ്പെടുത്തലുമായി സംവിധായകൻ

തണുപ്പ് കാലം കണക്കിലെടുത്ത് വിനോദ സഞ്ചാരികളുടെ വമ്പൻ തിരക്കാണ് മൂന്നാറിൽ. മുൻപ് ശൈത്യ കാല സന്ദർശകരിൽ കൂടുതലും വിദേശികൾ ആയിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാൽ വളരെ കുറച്ച് വിദേശികൾ മാത്രമാണ് ഈ സീസണിൽ ഇവിടെ എത്തുന്നത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും കടുത്ത തണുപ്പാണ് മൂന്നാറിൽ അനുഭവപ്പെട്ടത്. ഡിസംബർ, ജനുവരി മാസങ്ങളിൽ ആണ് വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ അനുഭവപ്പെടുന്നത്.

ഈ സമയമാണ് മൂന്നാറിൽ കൂടുതൽ സന്ദർശകരെ കൊണ്ട് നിറയുന്നതും. എന്നാൽ വിപരീതമായ സാഹചര്യമാണിപ്പോൾ ഉളളത്. ഈ മാസം തുടക്കം മുതൽ മൂന്നാറിൽ തണുപ്പ് ആരംഭിച്ചിരുന്നു. ഇതോടെയാണ് തളർന്നു കിടന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടായത്. മീശപ്പുലിമല, രാജമല, സൈലൻറ് വാലി എന്നിവിടങ്ങളിൽ തണുപ്പ് വർധിച്ചതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്ത് ഒമൈക്രോൺ തീവ്രത: കേന്ദ്ര സംഘം കേരളത്തിലേക്ക്; പഞ്ചാബും ഉത്തർപ്രദേശും പട്ടികയിൽ

സംസ്ഥാനത്തിന് അകത്തുള്ള സഞ്ചാരികൾ ആണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ എത്തുന്നത് എന്നാണ് വിവരം. ഇതിൽ തന്നെ ഹിൽ സ്റ്റേഷനുകളായ കൊളുക്കുമലയും മീശപ്പുലിമലയും കാണാൻ യുവാക്കളുടെ സംഘങ്ങളും എത്തുന്നുണ്ട്.ഇതിന് പുറമെ, കാർഷിക ഗ്രാമങ്ങളായ വട്ടവടയും കാന്തല്ലൂരും കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധന ആണ്. ഹൈഡൽ ടൂറിസം വകുപ്പിന് കീഴിലുള്ള മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചിരുന്നു.

അതേസമയം, വരയാടുകളുടെ കേന്ദ്രമായ രാജ മലയിലും സന്ദർശകർ എത്തിയത് കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് ഉണർവായി മാറി. പുതു വർഷത്തിൽ പുറത്തു നിന്നുള്ള കൂടുതൽ വിനോദ സഞ്ചാരികൾ എത്തും എന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ. ഇത് രണ്ടു വർഷത്തിന് ശേഷം ആണ് ഇത്ര അധികം മുൻകൂർ ബുക്കിങ് ലഭിക്കുന്നത് എന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. തണുപ്പ് കൂടിയതോടെ മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തണുപ്പ് പൂജ്യം ഡിഗ്രിയിലേക്ക് എത്തും എന്നാണ് കണക്കുട്ടൽ.