ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും

Google Oneindia Malayalam News

തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. ജോജുവിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്ത് കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തില്ലെന്ന ചോദ്യവും ശക്തമായിരിക്കുകയാണ്. ജോജു അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചതെന്ന് എംവിഡി പറയുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോകുന്നത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ അടക്കം നടനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

1

സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചു. ജോജുവിനെതിരെ കെഎസ്‌യുവാണ് പരാതി നല്‍കിയത്. ഇതോടെയാണ് നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചത്. നേരത്തെ ജോജു ജോര്‍ജ് അപകടകരമായ രീതിയില്‍ ഓഫ് റോഡില്‍ വാഹനം ഓടിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

അതേസമയം പരിപാടിയുടെ സംഘാടകര്‍ക്കും എംവിഡി നോട്ടീസ് അയക്കും. ഓഫ് റോഡ് അസോസിയേഷന്‍ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമണ്‍ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലായിരുന്നു ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത്. അതോടൊപ്പം പൊതുസ്ഥലത്താണോ അതോ സ്വകാര്യ സ്ഥലത്താണോ പരിപാടി നടന്നതെന്ന പരിശോധനയും നടത്തുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഇടുക്കി ആര്‍ടിഒ പറഞ്ഞു. നേരത്തെ തന്നെ ഇടുക്കിയില്‍ ഓഫ് റോഡ് റേസുകള്‍ കളക്ടര്‍ നിരോധിച്ചതാണ്. ഈ നിയമത്തെ മറികടന്നാണ് പരിപാടി നടത്തിയിരിക്കുന്നത്.

ജോയിന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. എന്നാല്‍ സംഘാടകര്‍ മറ്റ് ചില കാര്യങ്ങളിലാണ് അവകാശവാദം ഉന്നയിക്കുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും, പരിചയസമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചിരുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സ്വകാര്യ സ്ഥലമായതിനാല്‍ അനുമതി വാങ്ങേണ്ടതില്ലെന്നും, ഇത്തരം സാഹസിക പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ പ്രത്യേക സംവിധാനമില്ലെന്നുമാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ജോജുവിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും സംഘാടക സമിതി അംഗമായ സുജീഷ് വ്യക്തമാക്കി. നേരത്തെ ജോജു തന്റെ റാംഗ്ലര്‍ ജീപ്പില്‍ഓഫ് റോഡ് ട്രാക്കിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

Recommended Video

cmsvideo
Joju George At Actress Mythili Wedding Reception | താരമായി ജോജു | FilmiBeat Malayalam

Idukki
English summary
mvd will give notice to actor joju george on off road ride
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X