ഇടുക്കി ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ചില പ്രദേശങ്ങളിലെ നിയന്ത്രണം നീക്കി
ഇടുക്കി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ചില പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ്/പ്രദേശം ആണ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുള്ളത്.
1. പീരുമേട് ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡിലെ കരോട്ടുമുറി, കരടിക്കുഴി, മണിക്കല്‍ മൊട്ട എന്നീ പ്രദേശങ്ങള്‍.
2. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ 8, 9, 12, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗവ. എല്‍.പി സ്‌കൂള്‍ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങള്‍.
3. കുമളി ഗ്രാമപഞ്ചായത്തിലെ 5, 10, 14 വാര്‍ഡുകള്‍.
4. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 8-ാം വാര്‍ഡില്‍ കല്ലുകുന്ന് ടോപ്പ് ഭാഗവും, 13-ാം വാര്‍ഡില്‍ സാഗര കോളനി ഭാഗവും.
5. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ ഡൈമുക്ക് പോസ്റ്റ് ഓഫീസ് മുതല്‍ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് വരെയുള്ള ഭാഗം.
താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ / പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
1. വാഴത്തോപ്പ് - 10-ാം വാര്‍ഡിലെ മാതാ ബേക്കറി
2. മൂന്നാര്‍ - 19-ാം വാര്‍ഡ്
3. കരിങ്കുന്നം - 10, 11 വാര്‍ഡുകള്‍ പൂര്‍ണ്ണമായും, 8, 9, 12, 13 വാര്‍ഡുകളില്‍ ഗവ. എല്‍.പി സ്‌കൂള്‍ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ റോഡിനിരുവശവുമുള്ള ഭാഗം ഒഴികെയുള്ള പ്രദേശങ്ങളും
4. ഏലപ്പാറ - 7-ാം വാര്‍ഡ്
5. തൊടുപുഴ (ങ) 21, 23 വാര്‍ഡുകളില്‍ കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗവും 6-ാം വാര്‍ഡിലെ ആദം സ്റ്റാര്‍ കോംപ്ലക്‌സ്, നന്ദനം ഹോട്ടല്‍ എന്നിവയും
6. ചക്കുപള്ളം - 11-ാം വാര്‍ഡ്
മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.
ഏലപ്പാറ - 13
ശാന്തന്‍പാറ - 6, 10
ദേവികുളം - 15
നെടുങ്കണ്ടം - 10, 11, 12
ഉപ്പുതറ - 16
കുമളി - 7, 8, 9, 12
ആലക്കോട് - 1, 2 വാര്‍ഡുകളും 3-ാം വാര്‍ഡിലെ ഉപ്പുകുളം തൈക്കാവ് മുതല്‍ ചിലവ് ഭാഗം വരെയും
മുട്ടം - 10
പീരുമേട് - 9-ാം വാര്‍ഡ്
വാത്തിക്കുടി - 13-ാം വാര്‍ഡ്
ഇടവെട്ടി - 11-ാം വാര്‍ഡിലെ മക്ക ജുമാ മസ്ജിദ് (മാര്‍ത്തോമ്മാ ഗേറ്റ്) ന്റെ 200 മീറ്റര്‍ ചുറ്റളവ്
രാജകുമാരി - 3, 4 വാര്‍ഡുകളിലായി കജനാപ്പാറ ടൗണില്‍ നിന്നും - മുട്ടുകാട് റോഡില്‍ അരമനപ്പാറ അംഗന്‍വാടി വരെയും, ബൈസണ്‍വാലി റോഡില്‍ വെള്ളിവിളുന്താന്‍ വരെയും, കമ്പപ്പാറ റോഡില്‍ തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണ പ്ലാന്റ് വരെയും, രാജകുമാരി റോഡില്‍ കജനാപ്പാറ ദേവമാതാ പള്ളിയുടെ കുരിശടി വരെയും, 6-ാം വാര്‍ഡിലെ വാതുകാപ്പ് മുതല്‍ മഞ്ഞക്കുഴി വരെയും.
ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി