• search

ഭക്ഷ്യസംസ്‌കരണം: ഇടുക്കിക്ക് കൂടുതല്‍ സാധ്യതതകള്‍ കേന്ദ്രമന്ത്രി ആര്‍കെ സിംഗ്

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഇടുക്കി: ഭക്ഷ്യസംസ്‌കരണരംഗത്തും, മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും ഇടുക്കി ജില്ലയ്ക്ക് അനന്തസാധ്യതകളുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പു സഹമന്ത്രി ആര്‍കെ സിംഗ് പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഊര്‍ജ്ജിത സംരംഭകത്വ വായ്പാ പദ്ധതിയുടെ ഇടുക്കി ജില്ലാതല അവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!


  സംരംഭകരെ ബാങ്കുകള്‍ സഹായിക്കണമെന്നും, മുദ്ര ലോണുള്‍പ്പടെയുള്ള വായ്പകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കുറുക്കുവഴികളില്ലാതെ സംരംഭങ്ങള്‍ നടത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും വായ്പകള്‍ കൃത്യമായി തിരിച്ചടക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. ചെറുകിട വ്യവസായ സംരംഭകരുടെ ഇന്നമനത്തിനായി നിരവധി സ്‌കീമുകള്‍ നിലവിലുണ്ടെങ്കിലും സംരംഭകര്‍ അത് പ്രയോജനപ്പെടുത്തുന്നില്ലയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

  RK Singh

  സ്‌കീമുകളെക്കുറിച്ച് കൂടുതല്‍ വ്യാപകമായ ബോധവ്ലക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സംരംഭകര്‍ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു കോടിരൂപ വരെയുള്ള വായ്പകള്‍ 59 മിനിറ്റിനുള്ളില്‍ തത്ത്വത്തില്‍ അംഗീകരിച്ചു നല്‍കുന്ന പദ്ധതിക്കാണ് ഇന്നു തുടക്കം കുറിച്ചത്.പതിവായി വരുമാനനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് ശീലമാക്കിയിട്ടുള്ള സംരംഭകരെയാണ് ഗുണഭോക്തക്കളാകാന്‍ പരിഗണിക്കപ്പെടുക.

  എണ്‍പതു ജില്ലകളില്‍ കേരളത്തില്‍ നിന്നും ഇടുക്കി, കോട്ടയം ജില്ലകളെയാണ് എം.എസ്.എം.ഇ സഹായപദ്ധതി നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി വിജ്ഞാന്‍ഭവനില്‍ പ്രധാനമന്ത്രിപങ്കെടുത്ത പദ്ധതി ഉദ്ഘാടനചടങ്ങ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തല്‍സമയം വീക്ഷിച്ചു. കേന്ദ്രപഞ്ചായത്തുരാജ് ജോയിന്റ് സെക്രട്ടറി ഡോ.സഞ്ജീവ് പട്ജോഷി അദ്ധ്യക്ഷത വഹിച്ചു. ജോയ്സ് ജോര്‍ജ് എം.പി, ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ എസ്.കെ.മൊഹപത്ര, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാത്യു ജോസഫ,് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ആര്‍. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു

  Idukki

  English summary
  RK Singh's comments about food processing

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more