ധീരജ് വധക്കേസ്; കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; അന്വേഷണം മുന്നോട്ടെന്ന് പൊലീസ്
ധീരജ് വധക്കേസ്; കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; അന്വേഷണം മുന്നോട്ടെന്ന് പൊലീസ്
ഇടുക്കി: എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കെ എസ്‍ യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുളമാവ് സ്റ്റേഷനിൽ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയിരുന്നത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഈ 2 പ്രതികൾ.

അതേ സമയം, ഇടുക്കി ഡി വൈ എസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഈ സംഘത്തിൽ സംഘത്തിൽ എട്ടു പേരാണ് ഉളളത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ നിലവിൽ ഇപ്പോൾ റിമാൻഡിൽ ആണ്.
ഇവരെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കും വേണ്ടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം, ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സഹ പാഠി വ്യക്തമാക്കിയിരുന്നു. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു.
ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ്‍ യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി.
യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കിയില്‍ തന്നെയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും ഒരും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ക്യാമ്പസില്‍ പഠിക്കുന്ന കെഎസ്‍യുവിന്‍റെ ഒരു ഭാരവാഹിയും ആക്രമണത്തില്‍ ഉണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ്.
അതേ സമയം, ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ രാജേന്ദ്രന്റെ മകനാണ്.
എന്നാൽ, കോൺഗ്രസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളും പറഞ്ഞിരുന്നു. കൊല്ലണമെന്ന ഉദേശത്തോടെ ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു . യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിലാണ് കുത്തിയതാണെന്ന് പൊലീസും തൊട്ട് പിറ്റേ ദിവസം തന്നെ സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications