'നിഖിൽ പൈലിക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പര ലോകത്ത് പോകേണ്ടി വരും'; സി.വി.വർഗീസ്
ഇടുക്കി: എസ് എഫ് ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പര ലോകത്ത് പോകേണ്ടി വരും എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
നിഖിൽ പൈലിയുടെ ശിഷ്ട ജീവിതം കാരാഗൃഹത്തിനുള്ളിൽ ആയിരിക്കുമെന്നും സി പി എം ഉറപ്പ് വരുത്തുമെന്നും സി.വി.വർഗീസ് വ്യക്തമാക്കി.''നിഖിൽ പൈലിയെ പുറത്തിറക്കാൻ കെ.സുധാകരനല്ല, കോൺഗ്രസ് ഒന്നാകെ വന്നാലും അതിനു ഞങ്ങൾ അനുവദിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് ഓടിക്കുമെന്നും'' സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചു.

എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി. വി.വർഗീസ്. അതേ സമയം, എന്‍ജിനിയറിങ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിയാണ് കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥിയായിരുന്നു. 2 മാസത്തിന് മുൻപാണ് കൊലപാതകം നടന്നത്. ധീരജിനെ കുത്തിയത് പന്ത്രണ്ട് പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സഹ പാഠി വ്യക്തമാക്കിയിരുന്നു.
സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കൊലപാതകം നടന്നത്. വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തു നിന്ന് യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് - കെ എസ്‍ യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു. ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസ്കതരായി. യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നു പേരെ കുത്തി. ഉടന്‍ തന്നെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടു മാസം മുമ്പ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞിരുന്നു.
അതേ സമയം, ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ രാജേന്ദ്രന്റെ മകനാണ് ധീരജ്.
എന്നാൽ, കോൺഗ്രസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികളും പറഞ്ഞിരുന്നു. കൊല്ലണമെന്ന ഉദേശത്തോടെ ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു . യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിലാണ് കുത്തിയതാണെന്ന് പൊലീസും തൊട്ട് പിറ്റേ ദിവസം തന്നെ സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവുകളുടെ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്.
എന്നാൽ, ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ് ഐ ആര്‍ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ധീരജ് രാജേന്ദ്രനെ കുത്തി വീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.












Click it and Unblock the Notifications