Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്കല്ലും രാമക്കല്‍മേടും!!! ജീവനൊടുക്കനുള്ള ഇടമോ? നാലുവര്‍ഷത്തിനടയില്‍ പൊലിഞ്ഞത് നാലു ജീവനുകള്‍

കട്ടപ്പന: ഇടുക്കിയുടെ എക്കാലത്തെയും സുന്ദരമായ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്ന് , ഉയരംകൂടുംകതോറം കാഴ്ചയുടെ സൗന്ദര്യവും കൂടും. തമിഴ്‌നാടിന്റെ പരന്നു കിടക്കുന്ന ഭൂപ്രകൃതി, കൃഷിടിയങ്ങള്‍, കൂടെ ഓടിയോടി എത്തുന്ന കാറ്റ് അങ്ങനെ രാമക്കല്‍മേട് എന്ന വിനോദ സഞ്ചരയിടം സഞ്ചാരികളുടെ ഇഷ്ട പറുദീസയാണ്. പക്ഷേ ഇവിടെ ജീവനൊടുക്കുന്നവരുടെ എണ്ണവും കാലങ്ങളായി വര്‍ദ്ധിച്ചു വരികയാണ്.

ശരാശരി വര്‍ഷത്തില്‍ ഒരാള്‍ എന്ന നിലയില്‍ ഇവിടെ ആളുകള്‍ ജീവനൊടുക്കുന്നു. ഏറ്റവും ഒടുവിലായി നെടുംകണ്ടം സ്വദേശിനിയായ യുവതിയാണ് ഇവിടെ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നാലുപേര്‍ ഇവിടെ ആത്മഹത്യ ചെയ്തു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കമിതാക്കള്‍ ഇവിടെ എത്തി ജീവനൊടുക്കി.

Ramakalmedu

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് സ്വദേശിയായ അധ്യാപകനും ഇവിടെയത്തി ജീവനൊടുക്കിയിരുന്നു. രാത്രിക്കാലങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ പുറംലോകം അറിയുന്നത് ഏറെ വൈകിയാണ് പലപ്പോഴും. സുരക്ഷ ക്രമീകരണങ്ങളിലെ പോരായ്മയുണ്ടെന്നും കൂടുതല്‍ പേര്‍ അപകടകരമായ സാഹചര്യങ്ങളില്‍ എത്തുന്നുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+