ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് !!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ സന്ദര്‍ശകര്‍ക്കയി ഡി റ്റി പി സി ഒരുക്കുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ ആദ്യവാരത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്ന് ഡിറ്റിപി സി സെക്രട്ടറി ജയന്‍ .പി.വിജയന്‍ പറഞ്ഞു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഡി റ്റി പി സിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

<strong>വാഹന പരിശോധനക്കിടെ മയക്ക് മരുന്ന് ഗുളികൾ പിടിച്ചെടുത്തു; ഗുളികകൾ എത്തിക്കുന്നത് തമിഴ്നാ‌ട്ടിൽ നിന്ന്</strong>വാഹന പരിശോധനക്കിടെ മയക്ക് മരുന്ന് ഗുളികൾ പിടിച്ചെടുത്തു; ഗുളികകൾ എത്തിക്കുന്നത് തമിഴ്നാ‌ട്ടിൽ നിന്ന്

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതികളിലൊന്നാണ് ഗവ. കോളേജിന് സമീപത്ത് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. വിവിധ കാരണങ്ങള്‍കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴായി മുടങ്ങിയരുന്നെങ്കിലും നിലവില്‍ പണികള്‍ അവസാനഘട്ടത്തില്‍ എത്തി. ഏപ്രില്‍ ആദ്യവാരത്തോടെ ഗാര്‍ഡന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുവാന്‍ കഴിയും.മൂന്നുവര്‍ഷം മുമ്പാണ് ദേവികുളം റോഡിന് സമീപത്ത് ഗാര്‍ഡന്റെ നിര്‍മ്മാണം ആരംഭിച്ചത്.

Bottanickal garden

കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓപ്പണ്‍ ഓഡിറ്റോറിയം, ഗ്ലാസ് ഹൗസ്, മൂന്ന് ഷോപ്പുകള്‍ എന്നിവയടക്കമാണ് ഗാര്‍ഡന്‍ പ്രവര്‍ത്തനം ആരംഭിക്കുക്. രാത്രികാലങ്ങളില്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനുള്ള സൗകര്യങ്ങളും ആധുനിക രീതിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിച്ച് മുന്നേറുന്ന മൂന്നാറിന്റെ വിനോദസഞ്ചാര മേഖലക്ക് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കൂടുതല്‍ കരുത്തേകും .

Idukki
English summary
The construction of the botanical garden is in the final phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X