വണ്ടിപ്പെരിയാർ കൊലക്കേസ്: തെളിവെടുപ്പിനിടെ പൊട്ടിത്തെറിച്ച് നാട്ടുകാർ, പ്രതിയുടെ കരണത്തടിച്ചു
ഇടുക്കി: വണ്ടിപ്പെരിയാർ കൊലപാതക്കേസിൽ പ്രതിക്കെതിരെ ജനരോഷം ശക്തം. ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. പ്രതിയെ കണ്ടതോടെ നാട്ടുകാർ ഉച്ചത്തിൽ തെറി വിളിക്കുകയും ഇവരിൽ ഒരാൾ അർജുന്റെ കരണത്തടിയ്ക്കുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ഇതോടെ പോലീസ് ഇടപെട്ട് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം തവണയാണ് പ്രതിയെ പെൺകുട്ടിയുടെ വീട്ടിലേക്കെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെയും പ്രതിയെ സ്ഥലത്തെത്തിച്ചതോടെ നാട്ടുകാർ അക്രമാസക്തരായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കനത്ത പോലീസ് അകമ്പടിയിലാണ് പ്രതിയെ ഇങ്ങോട്ട് എത്തിച്ചത്. എന്നാൽ പ്രതിയെ കണ്ടതോടെ നാട്ടുകാർ പോലീസ് സുരക്ഷാ വലയം ഭേദിച്ച് പ്രതിയെ മർദ്ദിക്കുകയായിരുന്നു.

കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ വീട്ടിൽ പഴക്കുല തൂക്കാറുള്ള കയറിൽ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. ഈ സംഭവത്തിന്റെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പായിരുന്നു നടന്നത്. ഷാൾ ഉപയോഗിച്ച് അർജുൻ പെൺകുട്ടിയെ തൂക്കിക്കൊല്ലുകയായിരുന്നു. കുറ്റ കൃത്യത്തിന് ശേഷം പ്രതി ജനൽ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നടന്ന സംഭവങ്ങളെല്ലാം പ്രതി പോലീസിന് മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത അർജുനെ ജൂലൈ 13 വരെയാണ് തൊടുപുഴ പോക്സോ കോടതി കസ്റ്റഡിയിൽ വിട്ടയച്ചിട്ടുള്ളത്.
മൂന്ന് വർഷത്തോളം പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പ്രതി തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാരുടേയെങ്കിലും സഹായം പ്രതിയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അർജുൻ അശ്ലീല ചിത്രങ്ങൾക്ക് അടിമയമായിരുന്നുവെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ മറ്റ് പെൺകുട്ടികൾ ആരെങ്കിലും ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


Click it and Unblock the Notifications