ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടമഞ്ഞ് തേക്കടിയിലും എത്തി...!!! അപൂര്‍വ്വ കാഴ്ചയെന്ന് സഞ്ചാരികള്‍

  • By Desk
Google Oneindia Malayalam News

തേക്കടി: വര്‍ഷങ്ങള്‍ക്കുശേഷമാണ് തേക്കടിയില്‍ മൂടല്‍ മഞ്ഞ് ഇതുപോലെ വിരുന്നിനെത്തിയത്. മൂന്നാറിനുമാത്രം അവകാശപ്പെടാവുന്ന കോടമഞ്ഞിന്റെ പുലരി കഴിഞ്ഞ രണ്ടു ദിവസങ്ങളായി തേക്കിടിയുടെ പല മേഖലകളിലും പ്രകടമാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന കാഴ്ചളെ കൗതുകത്തോടെയാണ് വിനോദ സഞ്ചാര മേഖല ഉറ്റുനോക്കുന്നത്.

<strong>യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!!</strong>യുവജനയാത്രയ്ക്കിടെ ലീഗ്-സിപിഎം സംഘര്‍ഷം; 'കുപ്പിയേറും തലക്കടിയും'... വധശ്രമത്തിന് കേസെടുത്തു!!

തേക്കടിയുടെ പരിസര പ്രദേശങ്ങളായ അണക്കര മുതല്‍ അറുപത്തിയാറാം മൈല്‍ വരെയുള്ള ഭാഗങ്ങളിലാണ് ശക്തമായ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മൂടല്‍മഞ്ഞും തണുപ്പും ആസ്വദിച്ച് നിരവധി സഞ്ചാരികളാണ് പ്രഭാത സവാരിക്കായി ഇറങ്ങിയത്. തേക്കടിയില്‍ ബോട്ടിംഗിനായി എത്തുന്നവരിലേറെ പേരും തേക്കടിയുടെ പ്രകൃതി സൗന്ദര്യം നുണഞ്ഞ് തിരകെ മടങ്ങുകയാണ് പതിവ്.

Mist

അപൂര്‍വ്വമായ ഇത്തരം കാഴ്ചകള്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് കാണാന്‍ സാധിക്കുന്നതും. ഡിസംബര്‍ മാസത്തിലെ തണുപ്പിനൊപ്പം വരും ദിവസങ്ങളില്‍ സുന്ദരമായ കോടമഞ്ഞിന്റെ പുലരി ആസ്വദിക്കാന്‍ കൂടുതല്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ് തേക്കടിയിപ്പോള്‍.

Idukki
English summary
Wonderful scene in Thekkadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X