കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പൂര്‍ ഗുരുദ്വാരയില്‍ പ്രതിദിനം 5,000 തീര്‍ഥാടകരെ അനുവദിക്കാമെന്ന് ഇന്ത്യയും പാകിസ്താനും

  • By S Swetha
Google Oneindia Malayalam News

ദില്ലി: നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍താര്‍പൂര്‍ ഗുരുദ്വാരയിലെ തീര്‍ഥാടക വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഒത്തു തീര്‍പ്പിലെത്തി. കര്‍താര്‍പൂര്‍ ഇടനാഴി വഴി പാകിസ്താനിലേക്ക് കടക്കുന്ന തീര്‍ഥാടകരുടെ യാത്രാ പേപ്പറുകള്‍, എണ്ണം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ധാരണയാകാതെയാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിയുള്ള വിഷയങ്ങളിലെ ചര്‍ച്ച ബുധനാഴ്ച നടക്കും.

തിരുവോണത്തിന് മദ്യം കിട്ടാക്കനിയാകും; കൺസ്യൂമർ‌ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല, ബാറുകൾ തുറക്കും!തിരുവോണത്തിന് മദ്യം കിട്ടാക്കനിയാകും; കൺസ്യൂമർ‌ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല, ബാറുകൾ തുറക്കും!

അട്ടാരിയില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘവും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറലിന്റെ(ദക്ഷിണേഷ്യ, സാര്‍ക്ക്) നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘവും പങ്കെടുത്തു. പാകിസ്ഥാനിലെ കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബും ഇന്ത്യയിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനാക്ക് ദേവാലയവും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി ഇന്ത്യന്‍ തീര്‍ഥാടകരുടെ വിസരഹിത യാത്ര സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്.

സിഖ് ആരാധകർക്കായി

സിഖ് ആരാധകർക്കായി


സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നവംബറില്‍ ഇടനാഴി തുറക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭാവി ഇടപഴകലിന് ഇടനാഴി സഹായിക്കുമെന്ന് വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു. ചില പ്രധാന വിഷയങ്ങളില്‍ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍, കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ തീര്‍ഥാടകരുടെ വിസ രഹിത യാത്രയില്‍ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സമവായമുണ്ടായിരുന്നുവെന്ന് ഇരുവശത്തുമുള്ള ആളുകള്‍ക്ക് അറിയാം. പാകിസ്താന്റെ നരോവല്‍ ജില്ലയിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയില്‍ എത്താന്‍ സിഖ് തീര്‍ഥാടകരെ മാത്രം അനുവദിക്കുന്നതിനെ പാകിസ്താന്‍ മുമ്പ് അനുകൂലിച്ചിരുന്നു. ഗുരു നാനാക്കിനെ സിഖുകാര്‍ മാത്രമല്ല ഹിന്ദുക്കളും മറ്റ് മതവിശ്വാസികളും ബഹുമാനിക്കുന്നുവെന്ന് ഇന്ത്യ അറിയിച്ചു. അതിനാല്‍ എല്ലാവരെയും തീര്‍ഥാടനത്തിന് അനുവദിക്കണമെന്നാണ് ഇന്ത്യന്‍ ആവശ്യം.

 പേഴ്സൺ ഓഫ് ദി ഒറിജിൻ കാർഡ്

പേഴ്സൺ ഓഫ് ദി ഒറിജിൻ കാർഡ്


ബുധനാഴ്ചയിലെ കരാര്‍ പ്രകാരം പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഇടനാഴി ഉപയോഗിച്ച് വിശുദ്ധ ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാം. പ്രതിദിനം 5,000 തീര്‍ഥാടകര്‍ക്ക് ഇടനാഴി ഉപയോഗിച്ച് വിശുദ്ധ ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാമെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചു. പ്രത്യേക അവസരങ്ങളില്‍, കൂടുതല്‍ എണ്ണം കടക്കാന്‍ അനുവദിക്കാനും കരാറില്‍ ധാരണയായിട്ടുണ്ട്. ഇടനാഴി വര്‍ഷം മുഴുവനും, ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്ക് വ്യക്തികളായോ ഗ്രൂപ്പുകളായോ കാല്‍നടയായോ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

 ഇന്ത്യ- പാക് ധാരണ

ഇന്ത്യ- പാക് ധാരണ

അടിയന്തര കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍, പ്രത്യേകിച്ചും അതിര്‍ത്തിയിലെ സുരക്ഷാ സേനയും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മിലുള്ള ആശയവിനിമയം, മെഡിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്. തീര്‍ഥാടകരുടെ വിശദാംശങ്ങള്‍ നേരത്തെ പങ്കിടാനും തീരുമാനമായി. തീര്‍ഥാടകരുടെ യാത്രയ്ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ സന്ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെ എല്ലാ ദിവസവും അനുഗമിക്കാന്‍ അനുവാദം നല്‍കാന്‍ പാകിസ്ഥാനോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതാണ് യോഗത്തിലെ പ്രധാന വിഷയം. തീര്‍ഥാടകര്‍ക്ക് 'ലങ്കാര്‍', 'പ്രസാദ്' എന്നിവ തയ്യാറാക്കാനും വിതരണം ചെയ്യാനും പാകിസ്ഥാന്‍ സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും ഔദ്യോഗിക കരാറിന്റെ അന്തിമരൂപം നല്‍കുന്ന ചില പ്രധാന വിഷയങ്ങളില്‍ ഇരുപക്ഷത്തിനും യോജിക്കാന്‍ കഴിഞ്ഞില്ല.

 സേവന ഫീസ് ഈടാക്കാൻ

സേവന ഫീസ് ഈടാക്കാൻ


ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കുന്നതിന് സേവന ഫീസ് ഈടാക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധം പിടിച്ചു. ഏന്നാല്‍ ഇത് ഇടനാഴിയിലൂടെ സുഗമവും എളുപ്പത്തിലുമുള്ള പ്രവേശനം സാധ്യമാക്കില്ല. മാത്രമല്ല ഗുരുദ്വാര പരിസരത്ത് ഇന്ത്യന്‍ കോണ്‍സുലാര്‍ അല്ലെങ്കില്‍ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അനുവദിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ഈ നിലപാട് പുനപരിശോധിക്കാന്‍ പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഒരു ദിവസം 15,000 തീര്‍ഥാടകരെ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യന്‍ ഭാഗത്ത് ഒരു പാസഞ്ചര്‍ ടെര്‍മിനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറോടെ ഇത് പൂര്‍ത്തീകരിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അന്താരാഷ്ട്ര അതിര്‍ത്തി വരെയുള്ള നാലുവരിപ്പാതയിലും ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
India and Pakistan admitted to allow 5000 passenegers per day to Karthapur Gurudwara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X