Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ 130 കോടി ഇന്ത്യക്കാര്‍ ആഹ്ലാദിക്കുന്നു; മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി

ദില്ലി: ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ 130 കോടി ഇന്ത്യക്കാര്‍ ആഹ്ലാദിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുയ. തന്റെ പ്രതിമാസ പരിപാടിയായ മന്‍ കി ബാത്തിന്റെ 93-ാം എപ്പിസോഡിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ചണ്ഡീഗഡ് വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചീറ്റപ്പുലികള്‍ തിരിച്ചെത്തിയതില്‍ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു; 1.3 കോടി ഇന്ത്യക്കാര്‍ ആഹ്ലാദഭരിതരും അഭിമാനഭരിതരുമാണ്. ഒരു ടാസ്‌ക് ഫോഴ്സ് ചീറ്റകളെ നിരീക്ഷിക്കും, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് എപ്പോള്‍ ചീറ്റകളെ സന്ദര്‍ശിക്കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

modi

ചീറ്റകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണത്തിന്റെ പേര് നിര്‍ദേശിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിച്ച വിഷയം ചീറ്റയാണ്. യുപിയിലെ അരുണ്‍ കുമാര്‍ ഗുപ്തയോ തെലങ്കാനയിലെ എന്‍. രാമചന്ദ്രന്‍ രഘുറാം ജിയോ ആകട്ടെ, ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ 106-ാം ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. 'ആധുനികവും സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടില്‍ പോലും ഇന്ത്യന്‍ തത്വശാസ്ത്രത്തിന് ലോകത്തെ എങ്ങനെ നയിക്കാനാകുമെന്ന് ദീന്‍ദയാല്‍ ജി ഞങ്ങളെ പഠിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്നും നമ്മുടെ കടല്‍ത്തീരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെന്നും ഈ വെല്ലുവിളികളെ നേരിടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കൂടാതെ, പ്രാദേശികമായി നിര്‍മ്മിച്ച പ്ലാസ്റ്റിക് ഇതര ബാഗുകള്‍ ഉത്സവ സീസണില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചണം, പരുത്തി, വാഴനാരുകള്‍, അത്തരത്തിലുള്ള നിരവധി പരമ്പരാഗത ബാഗുകളുടെ പ്രവണത വീണ്ടും വര്‍ദ്ധിച്ചുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+