Get Updates
Get notified of breaking news, exclusive insights, and must-see stories!

വായുമലിനീകരണം മൂലം ഇന്ത്യയില്‍ മരിച്ചത് 16 ലക്ഷം പേര്‍

ദില്ലി: വായു മലിനീകരണം മൂലം കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മരിച്ചത് 16 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. ലോകത്താകമാനം പ്രതിവര്‍ഷം 65 ലക്ഷം പേരാണ് വായുമലിനീകരണം മൂലം മരിക്കുന്നത്. ഇതില്‍ പകുതിയും ചൈനയിലും ഇന്ത്യയിലും നിന്നാണുള്ളവരാണെന്നതാണ് വസ്തുത.

വായു മലിനീകരണം മൂലം ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയാണ് വര്‍ധിച്ചു വരുന്നത്. 2014 ഓടെ അന്തരീക്ഷ മലിനീകരണം മൂലം 75 ലക്ഷം പേര്ർ മരിക്കുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്.

Air Pollution

ദില്ലിയിലാണ് ഇന്ത്യയിലേറ്റവും അധികം വായു മലിനീകരണം ഉണ്ടാകുന്നത്. വിറകടുപ്പുകളും കല്‍ക്കരി പവര്‍ പ്ലാന്റുകളുമാണ് ദില്ലിയിലെ വായു മലിനീകരണം വര്‍ധിപ്പിക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വായു മലിനീകരണം കുറച്ച് കൊണ്ടു വരാന്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കിയില്ലെങ്കില്‍ മാനവരാശിയുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിക്കും രക്തസമ്മര്‍ദത്തിനും ഭക്ഷണ അപാകതകള്‍ക്കും പുറമെ മനുഷ്യന്റെ ആരോഗ്യത്തില്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വായു മലിനീകരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+