ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു. വടക്കന്‍ ദില്ലിയിലെ കശ്മീരി ഗെയ്റ്റിന് സമീപമാണ് സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

പുലര്‍ച്ചെ 5.45നാണഅ സംഭവം നടന്നത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത ഇവരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും.

Accident

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നിരവധി പേര്‍ ഉറങ്ങി കിടക്കുന്ന നടപ്പാതയിലേക്കാണ് ഇവരുടെ കാര്‍ ഇടിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു. ഹുണ്ടായി ഐ20 കാറാണ് ഉറങ്ങിക്കിടക്കുന്നവരുടെ മുകളിലേക്ക് പാഞ്ഞ് കയറിയത്.

English summary
One person sleeping on a pavement in Delhi was killed and three were injured early this morning after being hit by a speeding car driven by a class 12 student of a top school. Two teenagers, including the driver - who allegedly doesn't have a license - have been arrested.
Please Wait while comments are loading...