എസ്ബിഐ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി, സേവിംഗ്‌സ് അക്കൗണ്ടുടമകള്‍ക്ക് മാത്രം

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: എസ്ബിഐ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി. മെട്രോ നഗരങ്ങളില്‍ എട്ടു ബാങ്ക് അക്കൗണ്ട് ഇടപ്പാടുകള്‍ സൗജന്യമായിരിക്കും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മെട്രോ നഗരങ്ങളില്‍ അഞ്ചു എസ്ബിഐ എടിഎം ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് ഇടപാടുകളുമാണ് സൗജന്യം.

പത്ത് സൗജന്യ ഇടപാടുകളില്‍ അഞ്ചെണ്ണം എസ്ബിഐയിലും അഞ്ചെണ്ണം എസ്ബിഐ ഇതര എടിഎം ബാങ്കുകളിലുമാണ് ഉപയോഗിക്കാനാകുക. ഇതിന് ശേഷമുള്ള ഇടപ്പാടുകള്‍ക്ക് പണം ഇടാക്കും. എടിഎം ഇടപാടുകള്‍ സംബന്ധിച്ച് മൂന്നാം തവണയാണ് എസ്ബിഐ വിശദീകരണം നല്‍കിയത്.

 sbi

എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്ന തീരുമാനം എസ്ബിഐ പുനപരിശോധനയ്ക്ക് എടുത്തിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് സൂചിപ്പിച്ച് പുറത്തിറങ്ങിയ ഉത്തരവിറക്കിയിരുന്നു. എന്നാലിപ്പോള്‍ ഈ ഉത്തരവ് തെറ്റാണെന്ന് ചൂണ്ടികാട്ടി പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് എസ്ബിഐ.

എടിഎം ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കിയതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. എസ്ബിഐയുടെ നാലു എടിഎം ഉപയോഗം സൗജന്യമാക്കി. ബാക്കി ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ഈടാക്കുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

English summary
10 ATM transaction free in SBI.
Please Wait while comments are loading...