കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

കുറ്റക്കാരായ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്

Google Oneindia Malayalam News
GO

ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കരെ കയറ്റാതെ പറന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ). ജനുവരി 9 ന് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനമാണ് 55 യാത്രക്കാരെ 'ഉപേക്ഷിച്ച്' പറന്ന് ഉയുര്‍ന്നത്.

ഡല്‍ഹിയിലേക്കുള്ള ജി 8 116 ഗോ ഫസ്റ്റ് വിമാനത്തില്‍ കയറേണ്ടിയിരുന്ന യാത്രക്കാര്‍ പാസഞ്ചര്‍ കോച്ചില്‍ നില്‍ക്കവെയാണ് വിമാനം പറന്ന് ഉയര്‍ന്നത്. സി എ ആര്‍ സെക്ഷന്‍ 3, സീരീസ് സി, പാര്‍ട്ട് 2 ലെ 9, 13 എന്നിവയില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എയര്‍ലൈന്‍സ് കമ്പനി പരാജയപ്പെട്ടു എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ ) വ്യക്തമാക്കി.

പ്രതിപക്ഷ വിമര്‍ശനത്തെ എങ്ങനെ കാണുന്നുവെന്ന് വിദ്യാര്‍ത്ഥി; 'ഔട്ട് ഓഫ് സിലബസ്' ചോദ്യമെന്ന് മോദിപ്രതിപക്ഷ വിമര്‍ശനത്തെ എങ്ങനെ കാണുന്നുവെന്ന് വിദ്യാര്‍ത്ഥി; 'ഔട്ട് ഓഫ് സിലബസ്' ചോദ്യമെന്ന് മോദി

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍ രംഗത്തെത്തിയിരുന്നു. ജാഗ്രത കുറവുണ്ടായി എന്നും ഡ്യൂട്ടി സമയത്ത് അശ്രദ്ധ കാണിച്ച ജീവനക്കാരെ അന്വേഷണം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്നും ഗോ ഫസ്റ്റ് അറിയിച്ചിരുന്നു.

GO FIRST

മാത്രമല്ല പ്രസ്തുത യാത്രക്കാര്‍ക്ക് ഡല്‍ഹിയിലേക്കും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇതര എയര്‍ലൈനുകളില്‍ സൗകര്യമൊരുക്കിയിരുന്നു എന്നും സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു എന്നും ഗോ ഫസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ് എന്നും പറഞ്ഞ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി; മുഹമ്മദ് ഫൈസലിന് ആശ്വാസംഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീംകോടതി; മുഹമ്മദ് ഫൈസലിന് ആശ്വാസം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്ക് മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ആയിരുന്നു ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് ദിവസങ്ങള്‍ മുന്‍പാണ് എയര്‍ഹോസ്റ്റിനോട് അപമര്യാദയായി സംസാരിച്ചതിന് രണ്ട് വിദേശ വിനോദസഞ്ചാരികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടിരുന്നത്.

അടി പതറി അദാനി... സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; അപ്രതീക്ഷിത തിരിച്ചടിഅടി പതറി അദാനി... സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക്; അപ്രതീക്ഷിത തിരിച്ചടി

ഗോവയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. വനിതാ ജീവനക്കാരോട് അശ്ലീല പരാമര്‍ശം നടത്തിയ യാത്രക്കാരെ എമര്‍ജന്‍സി സീറ്റില്‍ ഇരുത്തി എന്നും സഹയാത്രികരും അവരുടെ പെരുമാറ്റത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നുമായിരുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ പ്രതികരിച്ചിരുന്നത്.

English summary
10 lakh fine for Go First airlines for not carrying 55 passengers in flying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X