കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണ ബില്ല് കോടതി കയറും; സുപ്രീംകോടതിയില്‍ ഹര്‍ജി, ഭരണഘടനാ ലംഘനം

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സംവരണ തത്വങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന് വേണ്ടി ഭരണഘടനാ ഭേദഗതി ചെയ്യുന്ന ബില്ല് ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ബില്ല് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

Supreme

വളരെ ഗൗരവമുള്ള ഒരു വിഷയം മണിക്കൂറുകള്‍ മാത്രം ചര്‍ച്ച ചെയ്ത് ബില്ല് പാസാക്കിയത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത നീക്കമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് പുതിയ ബില്ല്. സംവരണം ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന പരിധി സുപ്രീംകോടതി നിശ്ചയിച്ചത് 50 ശതമാനമാണ്. ഇനിയും പത്ത് ശതമാനം കൂടി സംവരണം ഏര്‍പ്പെടുത്തുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പുതിയതായി ബില്ലില്‍ കൊണ്ടുവരുന്ന നാല് വകുപ്പുകളും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 1973ല്‍ സുപ്രീംകോടതിയുടെ 13 അംഗ ഭരണഘടനാ ബെഞ്ച് ആവിഷ്‌കരിച്ച അടിസ്ഥാന തത്വങ്ങള്‍ മാറ്റി എഴുതുകയാണ് ഇവിടെ ചെയ്യുന്നത്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധിക്കുമെങ്കിലും അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ സാധിക്കില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് ആര്? മോദി പ്രവര്‍ത്തകരോട് പറയുന്നു... ഭൂരിപക്ഷം ലഭിച്ചാലുംബിജെപിക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്ന് ആര്? മോദി പ്രവര്‍ത്തകരോട് പറയുന്നു... ഭൂരിപക്ഷം ലഭിച്ചാലും

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല, എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സീറ്റുകള്‍ മാറ്റിവെക്കേണ്ടതുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന രണ്ടുദിവസത്തിലാണ് വിഷയം ചര്‍ച്ച ചെയ്തതും ബില്ല് പാസാക്കിയതും. സാമ്പത്തിക നിലവാരം സംവരണത്തിന് മാനദണ്ഡമാക്കരുത്. ഇക്കാര്യം 1992ല്‍ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
10 Per Cent Quota For Economically Weak Challenged In Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X