കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുന്നുവെന്ന് സൂചന. അദ്ദേഹത്തിന്റെ ടെക്‌നിക്കല്‍ ടീം നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 2019ലും ഇപ്പോഴുള്ള ട്രെന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ടീം നടത്തിയ പ്രവര്‍ത്തനങ്ങളാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും കാരണമായത്. ഇപ്പോഴത്തെ കണക്കുകള്‍ അതുകൊണ്ട് തന്നെ വിശ്വാസ യോഗ്യമാണ്.

ബിജെപി രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ പല നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ മാത്രം ബിജെപി വിമര്‍ശിച്ചും, ടീമിന്റെ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ചുമാണ് രാഹുല്‍ മുന്നോട്ട് പോകുന്നത്. മോദി എന്നതില്‍ ഉപരി അമിത് ഷായെ എങ്ങനെ വീഴ്ത്താം എന്നതും കൂടി രാഹുല്‍ ചിന്തിക്കുന്നുണ്ട്. ഇതിന് പ്രത്യേക തന്ത്രങ്ങളും ടെക്‌നിക്കല്‍ ടീം ഒരുക്കുന്നുണ്ട്. അമിത് ഷായെ വീഴ്ത്താന്‍ എല്ലായിടത്തും പ്രത്യേക ടീമിനെ തന്നെ രാഹുല്‍ ഒരുക്കുന്നുണ്ട്.

രാഹുല്‍ മാജിക്ക്

രാഹുല്‍ മാജിക്ക്

രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി തന്നെയാണ് മോദിയോട് മത്സരിക്കുന്നതെന്നാണ് ടെക്‌നിക്കല്‍ ടീം പറയുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഷിംലയില്‍ യാത്ര പോയിരിക്കുകയാണ് അദ്ദേഹം. അവിടെയും ഏറ്റവും സാധാരണക്കാരനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത്. നാട്ടുകാരോടൊപ്പം ചെസ് കളിച്ചും, ചെറിയ കടകളില്‍ നിന്ന് ഭക്ഷണം കഴിച്ചുമാണ് അദ്ദേഹം സമയം ചെലവിട്ടത്. ഇത് രാഹുല്‍ എത്രത്തോളം ജനകീയനാണെന്ന് തെളിയിക്കുന്നതാണ്. അതേസമയം മോദിയെ ഇതുവരെ അടുത്ത് നിന്ന് കാണാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല.

ലോക്‌സഭയിലും ആവര്‍ത്തിക്കും

ലോക്‌സഭയിലും ആവര്‍ത്തിക്കും

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയങ്ങള്‍ വെറും ഭാഗ്യമല്ലെന്നാണ് രാഹുലിന്റെ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വോട്ട് ബാങ്കില്‍ അടക്കം ഉണ്ടായ മാറ്റങ്ങള്‍ 2019ല്‍ എന്ത് സംഭവിക്കുമെന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന് മികച്ച നേട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്‌സ് വിഭാഗത്തിന്റ തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. ബിജെപിയുട മേഖലകള്‍ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചതും രാഹുലിന് നേട്ടമാണ്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാറ്റമുണ്ടായതാണ് കോണ്‍ഗ്രസ് തിരിച്ചുവരവ് ഉറപ്പിക്കാന്‍ കാരണം. 2008 മുതല്‍ ഇവിടെ ഉണ്ടാവുന്ന ഫലങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായി പ്രതിഫലിക്കാറുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലാണ് ഈ മൂന്ന് സംസ്ഥാനങ്ങള്‍ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കാന്‍ ഈ ഫലങ്ങള്‍ക്ക് സാധിക്കും. മറ്റൊന്ന് മോദി തരംഗം എന്ന അവസ്ഥ ഇന്ത്യയില്‍ ഒരിടത്തും നിലനില്‍ക്കുന്നില്ല എന്നതാണ്.

ഫലങ്ങള്‍ എങ്ങനെ ബാധിക്കും

ഫലങ്ങള്‍ എങ്ങനെ ബാധിക്കും

2009ല്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2008ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തോറ്റിരുന്നു. ഇത് ഫലം തന്നെയാണ് ഛത്തീസ്ഗഡിലും ആവര്‍ത്തിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലും അതുപോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. ഇത് വരെ ഈ ചരിത്രം മാറിയിട്ടില്ല. ചരിത്രം ഒരിക്കലും തെറ്റില്ലെന്നാണ് പ്രവീണ്‍ ചക്രവര്‍ത്തി സൂചിപ്പിക്കുന്നത്.

നോട്ടുനിരോധനത്തിന് ശേഷം

നോട്ടുനിരോധനത്തിന് ശേഷം

ബിജെപിക്ക് തോല്‍വി ഒരിക്കലും ഒഴിവാക്കാനാവാത്ത കാര്യമാണ്. നോട്ടുനിരോധനത്തിന് ശേഷം ബിജെപിയുടെ വോട്ട് ബാങ്കില്‍ വലിയ ഇടിവ് വരാന്‍ തുടങ്ങിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ ഫലം അതിന്റെ സൂചനയാണെങ്കില്‍ 2019ലും ഇത് തന്നെ ആവര്‍ത്തിക്കും. ഒരിക്കലും സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭയില്‍ മാറില്ല. കോണ്‍ഗ്രസ് തന്നെയായിരിക്കും വോട്ടര്‍മാരുടെ ആദ്യ പരിഗണന. രാഹുലിനെ ഏറ്റവും സ്വാധീനമുള്ള നേതാവായിട്ടാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ തരംഗം ഏക്കാലത്തെയും ഉയര്‍ച്ചയിലാണ്. മുന്‍പന്തിയില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ബിജെപി ഭരിക്കുന് ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വളരെ ഉയര്‍ന്ന തരത്തിലാണ്. കോണ്‍ഗ്രസ് ജയിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ന്ന തരത്തിലായിരുന്നുവെന്ന് ടെക്‌നിക്കല്‍ ടീം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍. രാഹുലിന്റെ പ്രചാരണ വിഷയത്തില്‍ ഇതെല്ലാം ഉള്‍പ്പെടുത്തിയത് ടെക്‌നിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരമാണ്.

രാഹുല്‍ പ്രധാനമന്ത്രിയാവും

രാഹുല്‍ പ്രധാനമന്ത്രിയാവും

കോണ്‍ഗ്രസിന്റെ ഡാറ്റയില്‍ നോട്ടുനിരോധനത്തെ മധ്യ-പിന്നോക്ക വര്‍ഗ വിഭാഗം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ ദുരിതത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പലരും ഭൂരിഭാഗവും കുറ്റപ്പെടുത്തുന്നതായി രാഹുലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗര മേഖലകളില്‍ കോണ്‍ഗ്രസിന് വോട്ട് കൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ പ്രധാനമന്ത്രിയാവുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. കാരണം നഗര വോട്ടര്‍മാര്‍ ബിജെപിയുടെ വോട്ട് ബാങ്കാണ്. ജയ്പൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ വന്‍ കുതിപ്പാണ് കോണ്‍ഗ്രസ് നടത്തിയത്. രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമേ അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാഹുലിന് പകരക്കാരില്ല

രാഹുലിന് പകരക്കാരില്ല

2019ല്‍ മോദിയുടെ പ്രതിച്ഛായ വളരെ താഴ്ന്ന നിലയിലെത്തുമെന്ന് വ്യക്തമാണ്. ബിജെപി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഹിന്ദി ഹൃദയഭൂമിയില്‍ ഒന്നടങ്കമുള്ളത്. അതേസമയം മോദി ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ഉറപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വലിയ വിജയം കാണുമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രധാനമായും മോദി രാഹുല്‍ പോരാട്ടം എന്ന സാഹചര്യം അത്ര ശക്തമായിരിക്കില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ടെക്‌നിക്കല്‍ ടീമിനെ വിപുലീകരിച്ച രാഹുലിന് വലിയ നേട്ടമാണ് ഇത് വഴി ലഭിക്കുക.

ശബരിമല: ബിജെപിയെ തള്ളി പ്രവര്‍ത്തകര്‍.. സംസ്ഥാന നേതാവടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്ശബരിമല: ബിജെപിയെ തള്ളി പ്രവര്‍ത്തകര്‍.. സംസ്ഥാന നേതാവടക്കം നാല് പേര്‍ സിപിഎമ്മിലേക്ക്

ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണ്...... മുസ്ലീമും ദളിതനുമല്ല..... വീണ്ടും വിവാദവുമായി ബിജെപി മന്ത്രി!!ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണ്...... മുസ്ലീമും ദളിതനുമല്ല..... വീണ്ടും വിവാദവുമായി ബിജെപി മന്ത്രി!!

English summary
10 year data show 2019 poll indicator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X