കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ക്ലാസുകാരന്‍ പോലീസ് കമ്മീഷണര്‍

  • By Mithra Nair
Google Oneindia Malayalam News

ജയ്പൂര്‍: മൂന്നാം ക്ലാസുകാരന്‍ എങ്ങനെ പോലീസ് കമ്മീഷണറായി എന്നാവും നിങ്ങളുടെ ചിന്ത. ഭാവിയില്‍ ഒരു പോലീസുകാരനാകുകയെന്ന വലിയ സ്വപനവുമായി ജീവിതമാരംഭിച്ച കുട്ടിയാണ് 10 വയസ് മാത്രം പ്രായമുള്ള ഒരു ഗിരീഷ് കുമാര്‍.കഴിഞ്ഞ ദിവസം ജയ്പൂരില്‍ പോലീസ് സേനയെ നയന്ത്രിച്ചതും സേനയ്ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്കിയതും

രണ്ടു കിഡ്‌നികളും തകരാറിലായി ഏതു നിമിഷവും മരണം കാത്തിരിക്കുകയാണ് ഗീരീഷ്. ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഗിരീഷിനെ തേടി 'മേക്ക് എ വിഷ് ഫൗണ്ടേഷന്‍' പ്രവര്‍ത്തകര്‍ എത്തുന്നത്.നിന്റെ ആഗ്രഹമെന്തെന്ന് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ഗിരീഷിനോട് ആരാഞ്ഞു. എന്നാല്‍ മൂന്നാം ക്ലാസുകാരന്റെ ആഗ്രഹംകേട്ട് ശരിക്കും ഒന്നു ഞെട്ടി തനിക്ക് ഈ നഗരത്തിലെ പോലീസ് കമ്മീഷണര്‍ ആകണമെന്നായിരുന്നു ഗിരീഷിന്റെ മറുപടി.

police.jpg -Properties

തന്റെ ആഗ്രഹം സഭലമാക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാണെന്ന് അറിഞ്ഞ ഗീരീഷിന്റെ മുഖത്തെ തിളക്കം ഒന്നു വേറെ തന്നയായിരുന്നു. അങ്ങനെ കുഞ്ഞു യൂണിഫോമും ലാത്തിയും തൊപ്പിയും അകമ്പടിസേവിക്കാന്‍ പോലീസ് പടയുമെത്തിയതോടെ ഈ ചിരി പിന്നീട് ഗൗരവത്തിന് വഴിമാറി. അങ്ങനെ ഗിരീഷ് ഷര്‍മ ഒരു ദിവസത്തേയ്ക്ക് നഗരത്തിലെ പോലീസ് മേധാവിയായി.

തനിക്ക് അനുവദിച്ച ഒരു ദിവസം വെറുതേ യൂണിഫോമുമിട്ട് ഓഫീസില്‍ ചിലവഴിക്കാന്‍ ഈ കുട്ടിപ്പോലീസ് തയ്യാറായിരുന്നില്ല. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചും പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയും കുഞ്ഞു ഗിരീഷ് തന്റെ കര്‍ത്തവ്യങ്ങള്‍ നന്നായി തന്നെ നിര്‍വഹിച്ചു.

English summary
Ten-year-old Girish Sharma wanted to be police commissioner and his dream came true on Thursday when he was made Jaipur Police Commissioner for a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X