കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയിലെത്തും; അവിടെ ജനാധിപത്യമില്ലെന്ന് ഹിമന്ത ശര്‍മ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ അടക്കം രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോണ്‍ഗ്രസില്‍ നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് താന്‍ കരുതുന്നതായി ഹിമന്ത പറയുന്നു. ഈ ആയിരം പേര്‍ ശശി തരൂരിന് വോട്ട് ചെയ്തവരാണ്.

കോണ്‍ഗ്രസില്‍ ആകെയുള്ള ജനാധിപത്യവാദികള്‍ ഇവരാണെന്നും ഹിമന്ത പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പ് നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണ്. കാരണം എല്ലാവര്‍ക്കും ഫലം നേരത്തെ അറിയാമായിരുന്നു. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ഫലം പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസിലെ നേതാക്കളെന്നും ഹിമന്ത തുറന്നടിച്ചു.

1

ശശി തരൂര്‍ ജയിച്ചിരുന്നെങ്കില്‍, കോണ്‍ഗ്രസില്‍ ജനാധിപത്യം വന്നുവെന്ന് ഞാന്‍ പറയുമായിരുന്നു. നിരവധി നല്ലയാളുകള്‍ ആ പാര്‍ട്ടിയില്‍ ഉണ്ട്. തരൂരിന് വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയില്‍ ചേരും. ആഭ്യന്തര തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായിരുന്നു. എല്ലാം ഒത്തുകളിയായിരുന്നു.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ഫലം അവര്‍ക്കറിയാമായിരുന്നു അവരത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനെയാണ് അവര്‍ ജനാധിപത്യ തിരഞ്ഞെടുപ്പെന്ന് പേരിട്ട് വിളിക്കുന്നത്. ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പ് തന്നെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിജയിച്ചിയായി പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണെന്നും ഹിമന്ത ശര്‍മ ചൂണ്ടിക്കാണിച്ചു.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

കോണ്‍ഗ്രസിലെ ഹൈക്കമാന്‍ഡിനെ വകവെക്കാതെ, ധൈര്യത്തോടെ ആയിരം ആളുകള്‍ ശശി തരൂരിന് വോട്ട് ചെയ്തു. അവരാണ് കോണ്‍ഗ്രസിലെ ജനാധിപത്യവാദികള്‍. അവര്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും ഹിമന്ത പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് ഗാന്ധി കുടുംബത്തിന് പിന്നണിയില്‍ നിന്ന് നയിക്കാനുള്ള മാര്‍ഗമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

എട്ടായിരത്തോളം വോട്ടുകളാണ് ഖാര്‍ഗെയ്ക്ക് ലഭിച്ചത്. അതേസമയം ഗാന്ധി കുടുംബം ആര്‍ക്കും പരസ്യമായി പിന്തുണ നല്‍കിയിരുന്നില്ല. എന്നാല്‍ ഖാര്‍ഗെയ്ക്കായി സീനിയര്‍ നേതാക്കളെല്ലാം രംഗത്ത് വന്നിരുന്നു. ഇത് തരൂരിന് തിരിച്ചടിയായിരുന്നു.

ശശി തരൂരിനെ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പെടുത്താനാണ് നേതാക്കളെല്ലാം ശ്രമിച്ചത്. തരൂരിന് 1072 വോട്ടുകളാണ് ജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടായിരുന്നു ഇത്. കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ ഹിമന്ത വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി. കോണ്‍ഗ്രസില്‍ കുടുംബത്തെ കുറിച്ച് ചിന്തിക്കലാണ് പ്രധാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രചോനദമാണ്. എല്ലാ മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയാണ് മോദി. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നല്ല ബന്ധം വേണം. അതില്‍ രാഷ്ട്രീയം ഒന്നും കാണുന്നില്ല. മമത ബാനര്‍ജിയുടെ പ്രശംസയെ കുറിച്ചായിരുന്നു ഹിമന്തയുടെ പരാമര്‍ശം.

English summary
1000 congress delegates votes for shashi tharoor will ditch party and join bjp says himanta sarma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X