കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കിലോ ഭാരം കുറച്ചാല്‍ 1000 കോടിയുടെ വികസനം, നിതിന്‍ ഗഡ്കരി വാക്കുപാലിച്ചെന്ന് ബിജെപി എംപി

Google Oneindia Malayalam News

ഉജ്ജ്വയിന്‍: ബി ജെ പി എം പി അനില്‍ ഫിറോജിയ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാരണം, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ വാഗ്ദാനത്തില്‍ സന്തോഷവാനാണ് അദ്ദേഹം ഇപ്പോള്‍. തന്റെ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കിലോഗ്രാം ഭാരത്തിന് 1,000 കോടി രൂപ അനുവദിക്കുമെന്ന മന്ത്രി നിതിന്‍ ഗഡ്കരി അദ്ദേഹത്തിന് വാക്ക് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തില്‍ ആവേശഭരിതമായ അദ്ദേഹം ഇപ്പോള്‍ 32 കിലോ ഭാരം കുറച്ചിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.

1

2022 ഫെബ്രുവരിയില്‍ ഉജ്ജയിനില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്യവേ, കുറയ്ക്കുന്ന ഓരോ കിലോയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1,000 കോടി രൂപ മണ്ഡലത്തിന് നല്‍കുമെന്ന് ഗഡ്കരി ഫിറോജിയയോട് പറഞ്ഞിരുന്നു. ഈ വാഗ്ദാനത്തിലാണ് അദ്ദേഹം ഇപ്പോള്‍ തന്റെ ശരീരഭാരത്തില്‍ നിന്ന് 32 കിലോ കുറച്ചത്.

2

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തന്റെ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ കുറയ്ക്കുന്ന ഓരോ കിലോഗ്രാമിനും 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. തന്റെ നിയോജക മണ്ഡലത്തിലെ വികസനത്തിന് വേണ്ടി താന്‍ ഭാരം കുറച്ചു. ഈ വെല്ലുവിളി ഞാന്‍ ഏറ്റെടുത്ത്. 32 കിലോയോളം ഭാരം താന്‍ കുറച്ചു- അനില്‍ ഫിറോജിയ പറഞ്ഞു.

3

തന്റെ ശരീരഭാരം കുറച്ചാല്‍ ഉജ്വയിന് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ലഭിക്കുമെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന വ്യായാമം ചെയ്യാന്‍ തുടരാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ശരീരഭാരം കുറക്കുമ്പോള്‍ ഉജ്ജയിനിനായി കൂടുതല്‍ ബജറ്റ് വിഹിതം ലഭിക്കുമെങ്കില്‍ മണ്ഡലത്തിന്റെ വികസനത്തിനായി ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

4

ഒക്ടോബര്‍ 14 ന് താന്‍ ഗഡ്കരിയെ കണ്ടെന്നും ശരീരഭാരം കുറച്ചതിനെ തുടര്‍ന്ന് ഉജ്ജയിനിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,300 കോടി രൂപ അനുവദിച്ചതായും ബി ജെ പി എം പി പറയുന്നു. ഈ കാര്യം കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് സന്തോഷമായി. അന്ന് നല്‍കിയ വാക്കിന്റെ പുറത്ത് അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

5

ഇതോടൊപ്പം എം പി തന്റെ ശരീരഭാരം കുറച്ചതിന്റെ രഹസ്യത്തെ കുറിച്ചും പറഞ്ഞു. താന്‍ പുലര്‍ച്ചെ 5.30ന് ഉറക്കമുണര്‍ന്ന് പ്രഭാത നടത്തം ആരംഭിക്കും. ഇതോടൊപ്പം യോഗയും മറ്റ് വ്യായാമങ്ങളും പതിവാക്കിയെന്നും എം പി വ്യക്തമാക്കി. ആയൂര്‍വേദ ഡയറ്റാണ് പിന്തുടരുന്നത്. വളരെ കുറച്ച് മാത്രമാണ് പ്രഭാത ഭക്ഷണം കഴിക്കാറുള്ളത്.

6

കൊളീജിയം സംവിധാനത്തിൽ ജനം അസംതൃപ്തർ: ജഡ്ജിമാരെ സർക്കാർ നിയമിക്കണമെന്ന് കിരണ്‍ റിജിജുകൊളീജിയം സംവിധാനത്തിൽ ജനം അസംതൃപ്തർ: ജഡ്ജിമാരെ സർക്കാർ നിയമിക്കണമെന്ന് കിരണ്‍ റിജിജു

പച്ചക്കറികളും സാലഡുകളുമാണ് ഉച്ചഭക്ഷണ സമത്തും രാത്രി സമയത്തും കഴിക്കാറുള്ളത്. ഇടയ്ക്കിടെ ഡ്രൈ ഫ്രൂട്ട്‌സോ, കാരറ്റ് സൂപ്പോ കുടിക്കാറുണ്ടെന്നും എംപി വ്യക്തമാക്കി.

നാഗ്പൂരില്‍ വീണ്ടും ബിജെപിയെ നിലം പരിശാക്കി കോണ്‍ഗ്രസ്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പും തൂത്തുവാരിനാഗ്പൂരില്‍ വീണ്ടും ബിജെപിയെ നിലം പരിശാക്കി കോണ്‍ഗ്രസ്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പും തൂത്തുവാരി

English summary
1000 crore development if one kg weight loss, BJP MP says Nitin Gadkari kept his promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X