കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെടിവെയ്പ്പില്‍ ഇലക്ട്രിക് കമ്പി പൊട്ടിവീണ് 11 മരണം

  • By ഭദ്ര
Google Oneindia Malayalam News

ടിന്‍സുകിയ: അസമിലെ ടിന്‍സുകിയ ജില്ലയില്‍ ഒരുക്കൂട്ടം പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഇലക്ട്രിക് കമ്പി പൊട്ടിവീണ് 10 പേര്‍ മരിച്ചു. ഒരാള്‍ പോലീസ് വെടിവെടിയേറ്റാണ് മരിച്ചത്.

ഒരുക്കൂട്ടം ആളുകള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാരകായുധങ്ങളുമായി നടത്തിയ മാര്‍ച്ചിനെ തടയുന്നതിന് പോലീസ് ആകാശത്തേക്ക് നടത്തിയ വെടിവെയ്പ്പിലാണ് ഹൈവോള്‍ട്ടേജ് ഇലക്ട്രിക് കമ്പി പ്രതിഷേധക്കാര്‍ക്കിടിയിലേക്ക് പൊട്ടിവീണത്.

വെടിവെയ്പ്പ്

വെടിവെയ്പ്പ്

അസമിലെ പെന്‍ഗിരി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പ്രതിഷേധക്കാര്‍ക്ക് നേരം പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് അപകടം സംഭവിച്ചത്.

ഇലക്ട്രിക് കമ്പി

ഇലക്ട്രിക് കമ്പി

മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരെ പിരിച്ചുവിടുന്നതിന് വേണ്ടി ആകാശത്തേക്ക് നടത്തിയ വെടിവെയ്പ്പിലാണ് ഇലക്ട്രിക് കമ്പി പൊട്ടിവീണത്.
 11 മരണം

11 മരണം


10 പേര്‍ വൈദ്യുതി ആഘാതമേറ്റാണ് കൊല്ലപ്പെട്ടത്. ഒരാള്‍ പോലീസിന്റെ വെടിയേറ്റും. സംഭവസ്ഥലത്ത് വെച്ച് തന്നെ 9 പേരും മരിച്ചിരുന്നു. ബാക്കിയുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചും ആശുപത്രിയില്‍ വെച്ചും മരിച്ചു.

 പ്രതിഷേധത്തിന് പുറകില്‍

പ്രതിഷേധത്തിന് പുറകില്‍

മൂന്ന് ദിവസം മുന്‍പ് ജില്ലയില്‍ രണ്ട് പേരെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ കേസിലെ പ്രതിയെ ശിക്ഷിക്കുന്നതിന് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് നാട്ടുക്കാര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

 ഹര്‍ത്താല്‍

ഹര്‍ത്താല്‍


പ്രതിഷേധക്കാരുടെ മരണവുമായി ബന്ധപ്പെട്ട് ഓള്‍ അസം ട്രൈബ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
Eleven people have died and 19 were injured as a high voltage cable fell on a group of protesters in Pengiri in Assam's Tinsukia district following police firing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X