രാജ്യത്ത് വീണ്ടും ക്രൂരത: കൊലപ്പെടുത്തി ഉപേക്ഷിച്ചത് 11കാരിയെ, ശരീരത്തിൽ 86 പരിക്കുകൾ

  • Written By:
Subscribe to Oneindia Malayalam

സൂറത്ത്: രാജ്യത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം ചർച്ചയായ സാഹചര്യത്തിൽ ഗുജറാത്തിൽ വീണ്ടും 11കാരിയുടെ മരണം. നൂറോളം പരിക്കുകളുമായാണ് 11 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്തുൾപ്പെടെ നൂറോളം പരിക്കുളാണ് ശരീരത്തിൽ‍ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 86 എണ്ണവും ആന്തരീകാവയവങ്ങളിലാണ് ഏറ്റിട്ടുള്ളത്. വാർത്താ ഏജന്‍സി എഎൻയെ ഉദ്ധരിച്ച് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ‍ പെണ്‍കുട്ടിയ്ക്ക് അവകാശമുന്നയിച്ച് ആരും രംഗത്തുകയോ ചെയ്തിട്ടില്ല. ആറ് മണിക്കൂർ‍ നീണ്ട പോസ്റ്റ് മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ കുട്ടിയ്ക്ക് മയക്കുമരുന്ന് നൽകിയിരുന്നോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പങ്കുണ്ടെന്നെന്നാണ് സംശയിക്കപ്പെടുന്നത്. ഇതോടെ കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

 ഒരാഴ്ചയോളം പീഡിപ്പിച്ചു!!

ഒരാഴ്ചയോളം പീഡിപ്പിച്ചു!!

ഒരാഴ്ചയോളം പീഡിപ്പിച്ച ശേഷമാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഏഴ് ദിവസം വരെ പഴക്കമുള്ള പരിക്കുകളാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ളത്. ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരംകൊണ്ടുള്ള ആയുധങ്ങൾ‍ ഉപയോഗിച്ച് ഏല്‍പ്പിച്ച പരിക്കുകളാണ് കുട്ടിയുടെ ശരീരത്തില്‍ അധികവുമെന്നാണ് ഫോറൻസിക് തലവൻ നൽകുന്ന വിവരം. ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഫോറൻസിക് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

 ശരീരത്തിൽ 86 മുറിവുകൾ

ശരീരത്തിൽ 86 മുറിവുകൾ


11 കാരിയുടെ ശരീരത്തിൽ ആന്തരികമായി 86 പരിക്കുകളാണ് ഉള്ളതെന്ന് പോസ്റ്റ് മോർട്ടത്തിൽ‍ കണ്ടെത്തിയിട്ടുള്ളത്. സൂറത്തിലെ സിവിൽ ആശുപത്രിയിലെ ഫോറൻസിക് തലവൻ ഗോവേക്കറാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഏപ്രിൽ ആറിനാണ് സൂറത്തിലെ ഭേഷ്ടൻ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ച പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൂറത്തിൽ‍ നിന്ന് ആറ് കിലോമീറ്റർ‍ അകലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് നടക്കാനെത്തിയവരാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരുന്നതായി പോലീസ് പറയുന്നു.

 പെൺകുട്ടിയെ തിരിച്ചറിഞ്ഞില്ല

പെൺകുട്ടിയെ തിരിച്ചറിഞ്ഞില്ല

മരിച്ച 11കാരിയുടെ ഫോട്ടോ പോലീസ് കണ്‍ട്രോള്‍‍ റൂമുകൾക്ക് അയച്ച് നൽകിയിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷവും കുട്ടിയെ തിരിച്ചറിയാൻ‍ കഴിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം സൂറത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ‍ ചെയ്തിട്ടുള്ളത്. പെൺകുട്ടിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

 പീഡനങ്ങൾ തുടർക്കഥ

പീഡനങ്ങൾ തുടർക്കഥ


രാജ്യത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് സ്ഥിരം സംഭവങ്ങളായിട്ടുണ്ട്. ജമ്മു കശ്മീരിൽ എട്ട് വയസ്സുകാരിയെ സർക്കാർ‍ ഉദ്യോഗസ്ഥരും പോലീസുകാരും ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തി ഉപേക്ഷിച്ചതാണ് ഏറ്റവും ഒടുവിലുള്ളത്. സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്ന് 11 കാരിയുടെ മൃതദേഹം കണ്ടെടുത്തത്.

പ്രധാനമന്ത്രിയുടെ ഉറപ്പ്

പ്രധാനമന്ത്രിയുടെ ഉറപ്പ്


ഇത്തരം സംഭവങ്ങൾ സംസ്കാരമുള്ള സമൂഹത്തിന്റെ ഭാഗമല്ലെന്നും ഇവ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയിരുന്നു. കുറ്റവാളികൾ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും മോദി കൂട്ടിച്ചേർക്കുന്നു. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും പീഡനങ്ങൾ രാജ്യത്തിന് അപമാനമാണെന്നും രാജ്യത്തെ ഉലയ്ക്കുന്നുവെന്നും മോദി ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ രാജ്യത്തെ ഉലയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് സമ്പൂർണ്ണ നീതി ഉറപ്പാക്കുമെന്നും, നമ്മുടെ പെൺ‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു.

 കത്വ പീഡനം

കത്വ പീഡനം

ജമ്മുകശ്മീരിലെ ന്യൂനപക്ഷമായ ബേക്കര്‍വാൾ‍ സമുദായത്തിൽപ്പെട്ട എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മയക്കിടത്തിയ ശേഷമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇതോടെയാണ് പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യമുയർത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തിയത്.

ഉന്നാവോ പീഡനക്കേസ്: ബിജെപി എംഎൽഎയെ സിബിഐ കസ്റ്റഡിയിൽ‍ വിട്ടു, കൂൽദീപ് ഏഴുനാൾ സിബിഐ കസ്റ്റഡിയിൽ!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Even as the nation struggles to come to terms with the brutality of the Kathua rape and murder case, another horrific incident has emerged from Surat. An 11-year-old girl's body has been found with nearly a hundred injuries, including some on her private parts, reports news agency ANI.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്