കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ 12 കോടി കന്നി വോട്ടര്‍മാര്‍

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: 2014 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണയിക്കുക കന്നി വോട്ടര്‍മാര്‍ ആയിരിക്കും. ഇത്തവണ 12 കോടിയോളം കന്നി വോട്ടര്‍മാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ഇതു തന്നെയായിരിക്കും മിക്കയിടത്തും പാര്‍ട്ടികളുടെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍(2009) രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം വോട്ടിന്റെ കണക്ക് പരിശോധിക്കുമ്പോഴാണ് കന്നി വോട്ടര്‍മാര്‍ എത്ര നിര്‍ണായകമാണ് എന്ന കാര്യം വ്യക്തമാകുന്നത്. 2009 ല്‍ ഒറ്റ പാര്‍ട്ടിക്ക് പോലും ഇത്തവണത്തെ കന്നി വോട്ടര്‍മാരുടെ എണ്ണത്തിനൊപ്പം വോട്ട് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് മാത്രമാണ് അന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. കോണ്‍ഗ്രസിന് 11.9 കോടി വോട്ട് ലഭിച്ചിരുന്നു. ബിജെപിക്ക് 7.8 കോടിയും ബിഎസ്പിക്ക് 2.6 കോടിയും സിപിഎമ്മിന് 2.2 കോടിയും വോട്ടുകളാണ് ലഭിച്ചിരുന്നത്.

Vote

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള 79 കോടിയോളം പൗരന്‍മാര്‍ ഇന്ത്യയില്‍ ഉണ്ട്. കന്നി വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. 2.3 കോടി നവ വോട്ടര്‍മാരാണ് ഇവിടെ നിന്നുള്ളത്. സംസ്ഥാനത്തെ മൊത്തം വോട്ടുകളുടെ 17.6 ശതമാനം ആണിത്. മഹാരാഷ്ട്രിയില്‍ 1.05 കോടിയും ബീഹാറില്‍ 94.3 ലക്ഷവും പശ്ചിമ ബംഗാളില്‍ 90 ലക്ഷവും കന്നി വോട്ടര്‍മാര്‍ ഉണ്ട്. കേരളത്തില്‍ 26 ലക്ഷം കന്നി വോട്ടര്‍മാരാണ് ഉള്ളത്.

2011 ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.അന്ന് 11 നും 19 നും ഇടില്‍ പ്രായം ഉണ്ടായിരുന്നവര്‍ക്ക് ഇപ്പോള്‍ വോട്ടവകാശം ഉണ്ടാകുമെന്ന കണക്ക് കൂട്ടലില്‍ ആണിത്. ഇവരാരും തന്നെ 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടാകുകയില്ല.

English summary
Close to 12 crore youths will be eligible to vote for the first time in the 2014 Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X