ചിക്കബെല്ലാപ്പൂരില്‍ സുമോ ട്രക്കിന് പിന്നില്‍ ഇടിച്ച് 12 മരണം: നാല് പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ വാഹനാപകടത്തില്‍ 12 പേർ മരിച്ചു ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്ന ദേശീയ പാത 44 -ലാണ് ദാരുണ അപകടമുണ്ടായത്ത്. അമിത വേഗത്തില്‍ വന്ന ടാറ്റാ സുമോ റോഡരികില്‍ നിർത്തിയിട്ട ടാങ്കർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബാഗേപള്ളിയിൽ നിന്ന് ചിക്കബള്ളാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.
ഡ്രൈവർ ഉള്‍പ്പെടെ 18 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ രാവിലെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ക്രെയിന്‍ എത്തിയാണ് അപകടത്തില്‍ തകർന്ന ടാറ്റാ സുമോ റോഡില്‍ നിന്നും നീക്കം ചെയ്തത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച 12 പേരിൽ നാല് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. "അപകടത്തിന്റെ കൃത്യമായ കാരണം അറിയില്ല. ഇത് സംബന്ധിച്ച അന്വേഷണം നടത്തി വരികയാണ്. മൂടൽമഞ്ഞ് കാരണം കാഴ്ച കുറവായതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്," ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.
ഒക്ടോബർ 24 ചൊവ്വാഴ്ച നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഊരപാക്കത്തിന് സമീപം രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ സബർബൻ ട്രെയിൻ ഇടിച്ച് കയറി മരണപ്പെട്ടിരുന്നു. 11നും 15നും ഇടയിൽ പ്രായമുള്ള മൂവരും കർണാടക സ്വദേശികളാണ്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഇവരെ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications