കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്നു! മുത്തച്ഛന്റെ പെന്‍ഷന്‍ തുക തട്ടാൻ ചെയ്തത് ആരെന്നോ ?

യമുന നദിയുടെ തീരത്താണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതം സിംഗ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ 12കാരന്റെ മൃതദേഹം കണ്ടെത്തി. യമുന നദിയുടെ തീരത്താണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതം സിംഗ് പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 10 ലക്ഷം നല്‍കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് ഫോണ്‍ വന്നിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ജനുവരിയിൽ റെയിൽവേയിൽ നിന്ന് പെൻഷനായിരുന്നു. ഈ സമയത്ത് കിട്ടിയ തുക തട്ടിയെടുക്കാനാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് സംശയിയ്ക്കുന്നു.

കുട്ടിയെ കാണാനില്ല

ഫെബ്രുവരി 21ന് വീടിന് അടുത്തുള്ള അമ്പലത്തിലേക്ക് പോയതായിരുന്നു പ്രതം. എന്നാല്‍ രാത്രിയായിട്ടും കുട്ടി വീട്ടിലേക്ക് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി അമ്പലത്തില്‍ ചെന്നിട്ടില്ലെന്ന് വ്യക്തമായി.

ഫോണ്‍ വന്നു

രാത്രിയോടെ പ്രതാംത്തിന്റെ മുത്തച്ഛന്റെ ഫോണിലേക്ക് ഒരു കോള്‍ എത്തി. കുട്ടി തങ്ങളുടെ കൈവശം ഉണ്ടെന്നും. 10 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ വിട്ടുതരുകയുള്ളു എന്നുമാണ് അക്രമികള്‍ പറഞ്ഞത്. പ്രതംത്തിന്റെ കരച്ചിലും ഫോണിലൂടെ കേള്‍ക്കാമായിരുന്നെന്ന് മുത്തച്ഛന്‍ പറയുന്നു.

പണത്തിന് ബുദ്ധിമുട്ട്

10 ലക്ഷം രൂപ ഉടന്‍ തന്നെ ശരിയാക്കാന്‍ ബുദ്ധിമുണ്ടാണെന്ന് പറഞ്ഞതും അക്രമികള്‍് അത് 5 ലക്ഷമാക്കി കുറച്ചു. പണം സ്വരൂപിയ്ക്കുന്നതിന് ഒപ്പം തന്നെ പ്രതംത്തിന്റെ രക്ഷിതാക്കള്‍ പോലീസിലും പരാതി നല്‍കിയിരുന്നു.

പണവുമായി ചെന്നു

2 ദിവസത്തിന് ശേഷം മുത്തച്ഛന്‍ 3 ലക്ഷം രൂപയുമായി ശാസ്ത്രി പാര്‍ക്കില്‍ ചെന്നു. മുഖം മൂടി എത്തിയ അക്രമി, കുട്ടിയെ ഇപ്പോള്‍ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് മാത്രം പറഞ്ഞ് ഓടി രക്ഷപ്പെട്ടു.

മറ്റൊരു സ്ഥലത്ത്

പണി പൂര്‍ത്തിയാകാത്ത ഒരു കെട്ടിടത്തിന് അടുത്തേയ്ക്കാണ് രണ്ടാമത്തെ ദിവസം അക്രമികള്‍ പണവുമായി എത്താന്‍ ആവശ്യപ്പെട്ടത്. അക്രമി പണം എടുക്കാന്‍ വന്നപ്പോള്‍ അവിടെ ഒളിച്ച് നില്‍ക്കുകയായിരുന്ന പോലീസുകാര്‍ അയാളെ അറസ്റ്റ് ചെയ്തു.

അയല്‍വാസി

പോലീസ് സ്‌റ്റേഷനില്‍ എത്തിയ പ്രംതമിന്റെ ബന്ധുക്കള്‍ അക്രമിയെ കണ്ട് ഞെട്ടി. ഇവരുടെ അയല്‍വാസിയായ ബബ്ലു ത്രിപാതി ആയിരുന്നു അത്. പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ഇയാള്‍ സമ്മതിച്ചു.

മൃതദേഹം

ബബ്ലു അറസ്റ്റിലായ ദിവസം വൈകീട്ടാണ് യമുനാനദീക്കരയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. കുട്ടിയുടെ കഴുത്തിന് കുത്തിപരിക്കേല്‍പ്പിയ്ക്കുകയും ചെയ്തിരുന്നു.

കൊലനടത്തിയ് ബബ്ലു തന്നെ

പണം കിട്ടാനായി ബബ്ലു തന്നെയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. പണം വാങ്ങാന്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ കുട്ടിയെ കൊന്നിരുന്നു. മദ്യം കൊടുത്ത് മയക്കിയതിന് ശേഷമാണ് കുഞ്ഞിനെ കൊന്നത്.

പെന്‍ഷന്‍ തുക തട്ടാന്‍

മരിച്ച കുട്ടിയുടെ അയല്‍വാസിയായിരുന്നു ബബ്ലു. കുട്ടിയുടെ മുത്തച്ഛന്‍ കഴിഞ്ഞ ജനുവരിയിലാണ് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. അപ്പോള്‍ ലഭിച്ച പെന്‍ഷന്‍ തുക തട്ടിയെടുക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസിന്റെ നിഗമനം.

English summary
Police said Babloo has confessed to killing the child as he did not have a place to hide him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X