ബലാല്‍സംഗത്തിനിരയായ 13 കാരി പ്രസവിച്ചു; കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി, എന്തിനാണെന്ന് അറിയണ്ടേ!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ഭോപ്പാല്‍: ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ജില്ലയിലെ ആദിവാസികള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന 13കാരിയാണ് പ്രസവിച്ചത്. കുടുംബത്തിന്റെ നാണക്കേട് മറയ്ക്കാനാണ് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതെന്ന് പോലിസ് പറഞ്ഞു.

മൃതദേഹം പുറത്തെടുത്ത പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ജില്ലയിലെ ഖാന്ത്‌ലാഗ് ഗ്രാമത്തിലെ കുടുംബമാണ് ക്രൂരത ചെയ്തതെന്ന് പോലിസ് കണ്ടെത്തി.

Rape women

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. സംഭവം കുടുംബം പോലിസിനെ അറിയിച്ചിരുന്നില്ല. പിന്നീട് പരിസര വാസികള്‍ പോലും അറിയാതെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഉദയ്ഗഡ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മോട്ട് സിങ് നായക് പറഞ്ഞു.

ഡിസംബര്‍ 31ന് അര്‍ധരാത്രിക്ക് ശേഷമാണ് പെണ്‍കുട്ടി പ്രസവിച്ചതെന്ന് കരുതുന്നു. ഇതുസംബന്ധിച്ച പോലിസിന് വന്ന അജ്ഞാത സന്ദേശമാണ് സംഭവം വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായിച്ചത്. വീട്ടുകാരെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കുടുംബത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലിസ് അറിയിച്ചു.

English summary
In a shocking incident, a baby delivered by a 13-year-old rape survivor, inmate of a government-run residential school for tribal girls in Alirajpur district in Madhya Pradesh, was reportedly buried alive to save her family from shame, police said
Please Wait while comments are loading...