ഗുജറാത്തില്‍ 14ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ല
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് എന്ന സ്ഥലത്ത് പതിനഞ്ചു വയസ്സുകാരിയായ നാടോടി ബാലികയുണ്ട്. പൂനം വന്‍സാര എന്നു പേരുള്ള ആ പെണ്‍കുട്ടി ഇതുവരെ സ്‌കൂള്‍ കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പൂനം വന്‍സാരയെ കൂടാതെ ഗുജറാത്തില്‍ 14.93ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ആറിനും പതിനെട്ടിനും പ്രായമുള്ള കുട്ടികളാണ് വിദ്യാഭ്യാസം പോലും കിട്ടാതെ ജീവിക്കുന്നത്. ഗുജറാത്ത് വികസനം ഇപ്പോഴും പാതിവഴിയില്‍ അടഞ്ഞു കിടക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. വളരെക്കാലം ഗുജറാത്ത് ഭരിച്ച മോദിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

സെന്‍സസ് പ്രകാരം 9.63ശതമാനം കുട്ടികളും ഗുജറാത്തിലെ സ്‌കൂളില്‍ എത്തിയിട്ടില്ലെന്നാണ് പറയുന്നത്. ഗുജറാത്തില്‍ 6നും 18നും പ്രായം വരുന്ന 1.55കോടി കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മൊത്തത്തില്‍ ഈ പ്രായത്തില്‍ 33.33 കോടി കുട്ടികളാണുള്ളത്. വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന്റെ ഒരു പദ്ധതിയും 14.93ലക്ഷം കുട്ടികള്‍ക്ക് ലഭ്യമായിരുന്നില്ല എന്നു വേണം കരുതാന്‍.
ഇന്ത്യയിലെ മൊത്തം വിവരം വെച്ച് പറയുകയാണെങ്കില്‍ 4.40കോടി പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെന്നാണ് കണക്ക്. ഗുജറാത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന 'ശാല പ്രവേശ് ഉത്സവ്' എന്ന പദ്ധതിക്കും പരാജയം മാത്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.












Click it and Unblock the Notifications